ബുള്ളറ്റിനെതിരെ അങ്കത്തട്ടൊരുക്കി ഇറ്റലിയില്‍ നിന്നൊരു ‘ക്ലാസിക്’ പോരാളി

ഇരുചക്രവാഹന രംഗത്ത് “എതിരാളിക്ക് ഒരു പോരാളി” എന്ന വിശേഷണം ഏറ്റവും നന്നായി ഇണങ്ങുക റോയല്‍ എന്‍ഫീള്‍ഡിനാണ്. മോജോയും ഡോമിനാറും മറ്റും അങ്കം കുറിച്ചെത്തിയെങ്കിലും എന്‍ഫീള്‍ഡിനെ അത് തെല്ലും ബാധിച്ചിട്ടില്ല . ഇത് പഴയ കഥ ഇനി കഥമാറും. റോയല്‍ എന്‍ഫീല്‍ഡ് അടക്കി വാഴുന്ന 350 സിസി ശ്രേണിയിലേക്ക് ഉത്തമ എതിരാളിയായി ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ബെനലി ഉടന്‍ കടന്നു വരും.

റോയല്‍ എന്‍ഫീല്‍ഡിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കുവാന്‍ ക്ലാസിക് രൂപ ഗുണവുമായാണ് ബെനലി എത്തുന്നത്. ഇറ്റലിയിലെ മിലാനില്‍ നടന്ന മോട്ടോര്‍ ഷോയിലാണ് എന്‍ഫീല്‍ഡ് ക്ലാസികിന്റെ രൂപസാദൃശ്യമുള്ള ഇംപീരിയാലെ 400 ബെനെലി പ്രദര്‍ശിപ്പിച്ചത്. ബെനലിയുടെ പുതിയ റെട്രോ-സ്റ്റൈല്‍ ക്രൂയിസറാണ് ഇംപെരിയാലെ 400. ഇന്ത്യന്‍ വിപണിയാണ് ഇംപീരിയാലെയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 2018 ന്റെ രണ്ടാം പാദത്തോടെ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന.

373.5 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇംപീരിയാലെയുടെ കരുത്ത്. 5500 ആര്‍പിഎമ്മില്‍ 19 ബിഎച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും. 5 സ്പീഡാണ് ഗിയര്‍ബോക്സ്. ക്ലാസിക്ക് ലുക്ക് വേണ്ടുവോളമുള്ള ബൈക്കാണ് ഇംപീരിയല്‍ 400. വട്ടത്തിലുള്ള ഹെഡ്ലാമ്പ്, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉരുണ്ട ഫ്യുവല്‍ ടാങ്ക് തുടങ്ങി എന്‍ഫീല്‍ഡ് ക്ലാസിക്കുമായി സാമ്യം തോന്നുന്ന ഘടകങ്ങള്‍ ധാരാളമുണ്ട്. ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്റ്റൈലിഷ് ലുക്ക് നല്‍കും. സുരക്ഷ ഉറപ്പാക്കാന്‍ ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ഇതില്‍ കമ്പനി നല്‍കിയിട്ടുണ്ട്. 200 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം.

Latest Stories

വോട്ടുകൊള്ളയില്‍ തലസ്ഥാനത്തെ പോര്‍മുഖമാക്കി പ്രതിപക്ഷ പ്രതിഷേധം; ഭരണഘടന സംരക്ഷിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ ഗാന്ധി; ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം; പ്രതിപക്ഷ നേതാവിനെ അടക്കം അറസ്റ്റ് ചെയ്ത് നീക്കുന്നു

“ടീം മീറ്റിംഗുകളിൽ അവൻ ഉറക്കത്തിലായിരിക്കും, പക്ഷേ ടീമിനായി പ്രധാനപ്പെട്ട റൺസ് നേടും”; ആർആർ ബാറ്ററെ കുറിച്ച് സഞ്ജു സാംസൺ

'പ്രതിപക്ഷ നേതാവിന്റെ ഗൗരവമായ ആരോപണങ്ങൾക്ക് നേരെ കൊഞ്ഞനം കുത്തുന്ന ഇലക്ഷൻ കമ്മീഷനാണ് ഇന്ത്യയിൽ ഉള്ളത്'; രാഹുൽ ഗാന്ധിയുടെ വോട്ട്കൊള്ള വെളിപ്പെടുത്തലിൽ തോമസ് ഐസക്

ശ്വേതാ മേനോന്റെ പേരിലുളള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ

ബലാത്സംഗ കേസ്; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'നിരൂപണത്തോട് അസഹിഷ്ണുതയുളളവർ സ്വന്തം സിനിമയുണ്ടാക്കി സ്വയം കണ്ടാൽ മതിയെന്നുവെക്കണം'; തുറന്നുപറഞ്ഞ് അശ്വന്ത് കോക്ക്

'സിന്ധു നദിയിൽ ഇന്ത്യ ഒരു അണക്കെട്ട് നിർമിച്ച് കഴിഞ്ഞാൽ 10 മിസൈൽ കൊണ്ട് അത് തകർക്കും'; ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി

'രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി'; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് 300 പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്ന്

ആ ഒരു കാര്യം എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്, അതുകൊണ്ട് ഞാൻ അടുത്ത വർഷം......: എം എസ് ധോണി

'സഞ്ജു സാംസൺ കാരണമാണ് ആ താരം ടീമിൽ നിന്ന് പടിയിറങ്ങിയത്': ആകാശ് ചോപ്ര