9 ലക്ഷത്തിൽ താഴെ വില വരുന്ന കിടിലൻ ഓട്ടോമാറ്റിക് കാറുകൾ !

കോവിഡ് – 19 കാലയളവിനു ശേഷമുള്ള വിൽപ്പനയുടെ കാര്യത്തിൽ എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ട് വാഹന വ്യവസായം ഇന്ത്യയിൽ മികച്ച പ്രതികരണത്തിന് സാക്ഷ്യം വഹിച്ചു വരികയാണ്. മാനുവൽ മോഡലുകൾക്ക് പകരം ഓട്ടോമാറ്റിക് മോഡലുകളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡും വ്യവസായം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും മോശമായിക്കൊണ്ടിരിക്കുന്ന രാജ്യത്തെ ട്രാഫിക് കുരുക്ക് തന്നെയാണ് ഇതിന് കാരണം.

നിങ്ങൾ 6 ലക്ഷം മുതൽ 8. 5 ലക്ഷം രൂപ വരെ വിലനിലവാരത്തിൽ ഒരു ഓട്ടോമാറ്റിക് ഫോർ വീലറിനായി തിരയുന്ന ആളാണെങ്കിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന ആശയകുഴപ്പത്തിലായിരിക്കാം. റിപോർട്ടുകൾ പ്രകാരം 6 ലക്ഷം മുതൽ 8. 5 ലക്ഷം രൂപ വരെ വില വരുന്ന മികച്ച കാറുകൾ ഏതൊക്കെയെന്ന് നോക്കാം.

മാരുതി സുസുക്കി വാഗൺ ആർ എഎംടി

മാരുതി സുസുക്കി വാഗൺ ആർ എഎംടി ആണ് ഈ ലിസ്റ്റിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. പരമാവധി 88 ബിഎച്ച്പി കരുത്തും 113 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹാച്ചിന് കരുത്ത് പകരുന്നത്.

ലിറ്ററിന് 24 മുതൽ 25 കിലോമീറ്റർ വരെ മൈലേജ് നൽകാൻ ഹാച്ച്ബാക്കിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. 6. 54 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. ടോപ് മോഡലിന് 7. 42 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില ഉയരുന്നു.

മാരുതി സുസുക്കി സ്വിഫ്റ്റ് എഎംടി

കുറഞ്ഞ ബജറ്റിൽ ഒരു ഓട്ടോമാറ്റിക് മോഡൽ തിരയുന്നവർക്കുള്ള പണത്തിന് മൂല്യമുള്ള മോഡലുകളിൽ ഒന്നാണ് ഹാച്ച് എന്നത് നിസ്സംശയം പറയാം. പവർട്രെയിനിന്റെ കാര്യത്തിൽ, വാഗൺ ആറുമായി ഒരേ കണക്കുകളും എഞ്ചിൻ സവിശേഷതകളുമാണ് ഈ മോഡൽ പങ്കിടുന്നത്.

എന്നിരുന്നാലും, മികച്ച ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന ചില ട്രെൻഡിംഗ് ഫീച്ചറുകളോടെയാണ് മാരുതി സുസുക്കി സ്വിഫ്റ്റ് എഎംടി വരുന്നത്. 22.56 kmpl ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന മോഡലാണിത്. താൽപ്പര്യമുള്ളവർക്ക് 7. 5 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ എഎംടി ട്രാൻസ്മിഷൻ VXI മോഡൽ വാങ്ങാവുന്നതാണ്.

ടാറ്റ പഞ്ച് എഎംടി

ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പ്രവേശിച്ചതു മുതൽ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ടാറ്റ പഞ്ചിന് ലഭിച്ചത്. ടെക്-ലോഡഡ് ഫോർ വീലർ സെഗ്‌മെന്റിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന മോഡലാണിത്. മോഡലിന്റെ ബോക്‌സി ഡിസൈനും നിർമാണത്തിന്റെ നിലവാരവും എടുത്തു പറയേണ്ട പ്രത്യേകതകളാണ്.

മൈക്രോ – എസ്‌യുവിയുടെ എഎംടി മോഡൽ 6- 8 ലക്ഷം രൂപയ്‌ക്കിടയിലാണ് അവതരിപ്പിച്ചത്. ടോപ് മോഡൽ അഡ്വഞ്ചർ എഎംടിയ്‌ക്ക് 7. 5 ലക്ഷം രൂപ വരെ ഉയർന്നിരുന്നു. കാമോ അഡ്വഞ്ചർ എഎംടിക്ക് 7. 6 ലക്ഷം രൂപയും എഎംടി റിഥം വേരിയന്റിന് 7. 95 ലക്ഷം രൂപയുമാണ് വില. ഈ വിലകളെല്ലാം എക്സ്-ഷോറൂം വിലയാണ്. അതിനാൽ നഗരങ്ങളെയും സംസ്ഥാനങ്ങളെയും ആശ്രയിച്ച് വിലയിൽ മാറ്റമുണ്ടാകാം.

ഇതുകൂടാതെ, താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഒരേ വില പരിധിയിൽ വരുന്ന ബലേനോ, ഡിസയർ എഎംടി മോഡലുകളും പരിഗണിക്കാവുന്നതാണ്.

Latest Stories

ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നു; വിയ്യൂരിൽ ഏകാന്ത തടവ്, ഭക്ഷണത്തിന് പോലും പുറത്തിറങ്ങാൻ അനുവദിക്കില്ല

ആശമാർക്ക് ആശ്വാസം; പ്രതിമാസ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ, പിരിഞ്ഞു പോകുന്നവർക്കുള്ള ആനൂകൂല്യവും കൂട്ടി

കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

'ഇത് രാജ്യസ്നേഹമല്ല, സ്വന്തം രാജ്യത്തെ സ്നേഹിക്കൂ'; സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി

ജയിൽ സുരക്ഷ വിലയിരുത്താൻ യോഗം വിളിച്ച് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടിയന്തര യോഗം ഇന്ന്

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ