ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

2024ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യയുടെ ഫോമിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് മാത്യു ഹെയ്ഡന്‍. ലോകകപ്പിന് മുമ്പ് ഹാര്‍ദിക് തന്റെ കളി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ ടീമിന് അത് വലിയ തിരിച്ചടി സമ്മാനിക്കുമെന്നും ഹെയ്ഡന്‍ പറഞ്ഞു.

ഇപ്പോള്‍ ലോകകപ്പ് ടീമിലെ വലിയ ചോദ്യചിഹ്നമാണ് ഹാര്‍ദിക് പാണ്ഡ്യ. യഥാര്‍ത്ഥത്തില്‍, ഒരു പ്രീമിയര്‍ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്കായി അദ്ദേഹം എന്തു ചെയ്യും? സമാനമായ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് മുംബൈ ഇന്ത്യന്‍സിലും ഉണ്ട്. അവന്‍ അധികം പന്തെറിയുന്നില്ല. കൂടാതെ, അദ്ദേഹം ബാറ്റിംഗിലും ഫോമില്‍ എത്തിയിട്ടില്ല.

അയാള്‍ ആദ്യം പന്തുമായി മുന്നോട്ടു വരേണ്ടതുണ്ട്, അതിനു ശേഷം അവന്‍ ബാറ്റിംഗിനെക്കുറിച്ച് വിഷമിച്ചാല്‍ മതി. പക്ഷേ, ഹാര്‍ദിക് ലോകകപ്പില്‍ 4 ഓവറുകള്‍ എറിയണം. അല്ലെങ്കില്‍ കാര്യമില്ല- ഹെയ്ഡന്‍ പറഞ്ഞു.

ഐപിഎലില്‍ നിലവിലെ സീസണില്‍ ഹാര്‍ദിക് ബാറ്റിംഗിലും ബോളിംഗിലും ഫോമൗട്ടാണ്. 10 മത്സരങ്ങളില്‍നിന്നും 21.88 ശരാരിയില്‍ 197 റണ്‍സ് മാത്രമാണ് താരം നേടിയത്. ബോളിംഗില്‍ 11 എന്ന ഇക്കോണമി റേറ്റില്‍ റണ്‍സ് വഴങ്ങിയ ഹാര്‍ദിക് 6 വിക്കറ്റുകള്‍ മാത്രമാണ് നേടിയത്.