പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

വർഷങ്ങളോളം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇർഫാൻ പത്താൻ ഭാഗമായിരുന്നു. പഞ്ചാബ് കിംഗ്‌സിനൊപ്പം അനവധി വർഷങ്ങൾ കളിച്ച താരം നിരവധി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ നിർഭാഗ്യവശാൽ, ഫ്രാഞ്ചൈസി ഇന്നുവരെ കിരീടം നേടിയിട്ടില്ല. 2010ലെ ഐപിഎല്ലിൽ പഞ്ചാബും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ നടനാണ് പോരാട്ടം ആ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടമായിരുന്നു. പ്ലേഓഫിലേക്ക് യോഗ്യത നേടുന്നതിന് എംഎസ് ധോണിയുടെ ടീമിന് ജയം അനിവാര്യമായിരുന്നു.

അവസാന ഓവറിൽ 16 റൺസ് വേണ്ടിയിരുന്ന CSK 193 റൺസ് പിന്തുടരുകയായിരുന്നു. ധോണി ഇർഫാനെയാണ് അവസാന ഓവറിൽ നേരിട്ടത്. ചെന്നൈ ക്യാപ്റ്റൻ ഓൾറൗണ്ടറെ രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയും പറത്തി തൻ്റെ ടീമിന് ഗെയിം നേടിക്കൊടുത്തു. ചെന്നൈ ആ സീസണിൽ കന്നി കിരീടം നേടുകയും ചെയ്തു

മഹി 29 പന്തിൽ 5 ഫോറും 2 സിക്സും സഹിതം 54 റൺസുമായി പുറത്താകാതെ നിന്നു. തൻ്റെ ബാറ്റിംഗ് പ്രകടനത്തിന് പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. മറുവശത്ത്, ഇർഫാനും ബാറ്റിൽ തിളങ്ങിയിരുന്നു. 27 പന്തിൽ 4 ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 44 റൺസ് നേടി. എന്നിരുന്നാലും, തൻ്റെ 3.4 ഓവറിൽ 44 റൺസ് വഴങ്ങി.

ആ മത്സരത്തിന്റെ വീഡിയോ ഇപ്പോഴും ആളുകൾ ആസ്വദിച്ച് കാണുന്നതാണ്. എന്നിരുന്നാലും, എംഎസ് ധോണിയുടെ മുൻ സഹതാരം വരുൺ ആരോണാണ് ആ മത്സരത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ.

“അന്ന് ഇർഫാൻ പഠാന് സുഖമില്ലായിരുന്നു, പക്ഷേ അവൻ അവസാന ഓവർ എറിയുക ആയിരുന്നു. ഇർഫാൻ്റെ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലായിരുന്നെങ്കിൽ എംഎസ് ധോണിക്ക് രണ്ട് സിക്‌സറുകൾ പറത്താൻ കഴിയുമായിരുന്നില്ല. തൻ്റെ പിന്നാലെ പോകാൻ അദ്ദേഹം എംഎസിനെ അനുവദിക്കില്ലായിരുന്നു ”വരുൺ ആരോൺ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.