ചന്ദനത്തിരി നമ്മുടെ 'പുക' കണ്ടേ അടങ്ങൂ.. ചന്ദനത്തിരിയിൽ നിന്നുള്ള പുക പുകവലി പോലെ ദോഷകരം!

നമ്മുടെ വീടുകളിൽ പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന ഒന്നാണ് വിറകടുപ്പുകൾ. വീടുകളിൽ വായുമലിനീകരണ സാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് വിറകടുപ്പുകൾ എന്ന് പല പഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. അടുപ്പിൽ നിന്നുള്ള പുക തന്നെയാണ് ഇവിടെ വില്ലൻ. ഇത് പലതരത്തിലുള്ള ശ്വാസകോശ പ്രശ്നങ്ങൾക്കും കാൻസറിനും വരെ കാരണമാകുമെന്നും ഈയിടെ ഗവേഷണങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ വിറകടുപ്പുകൾ മാത്രമല്ല നമ്മുടെ വീടുകളിൽ സാധാരണയായ ഉപയോഗിക്കുന്ന ചന്ദനത്തിരിയും നമുക്ക് വില്ലനാകുമെന്ന് എത്ര പേർക്കറിയാം?

സുഗന്ധമുള്ള പുക മുറിയിൽ നിറയുമ്പോൾ പ്രാർത്ഥന, ധ്യാനം അല്ലെങ്കിൽ ദൈനംദിന ദിനചര്യകൾ എന്നിവയ്ക്കിടെ ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന തോന്നലിലാണ് പലരും ചന്ദനത്തിരി ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ പുക ദിവസവും ശ്വസിക്കുന്നത് ശ്വാസകോശാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് സമീപകാല പഠനങ്ങൾ കാണിക്കുന്നത്. ഇതേകുറിച്ച് ബന്ധപ്പെട്ട വിവിധ അപകടസാധ്യതകളെക്കുറിച്ച് ദെഹ്​റാദൂണിൽ നിന്നുള്ള പൾമണോളജിസ്റ്റായ ഡോ.സോണിയ ഗോയൽ പങ്കുവച്ച വീഡിയോ ഇപ്പോൾ ചർച്ചയാവുകയാണ്

ദീർഘകാലം ചന്ദനത്തിരിയിൽ നിന്നുള്ള പുക ശ്വസിക്കുന്നത് ശ്വാസകോശത്തെ തകരാറിലാക്കും എന്ന് മാത്രമല്ല, ഇത് പാസീവ് സ്മോക്കിങ് മൂലമുള്ള പ്രത്യാഘാതങ്ങളോളം വരുമെന്നും ഡോക്ടർ പറയുന്നു. ശ്വാസകോശത്തെ സംബന്ധിച്ച് സ്ലോ പോയ്സൺ എന്ന രീതിയിൽ പ്രവർത്തിക്കുന്ന വസ്തു കൂടിയാണ് ചന്ദനത്തിരിയെന്നും ഡോ. സോണിയ പറയുന്നു.

ചന്ദനത്തിരികൾ പുറത്തുവിടുന്ന സൂക്ഷ്മ കണികകൾ (PM2.5), കാർബൺ മോണോക്സൈഡ് , VOC എന്നിവയെല്ലാം നിങ്ങളുടെ വീടിനുള്ളിലെ വായുവിനെ മലിനമാക്കുകയും ഇതുവഴി ഇവ ശ്വസിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ചെയ്യുന്നു. ജനലുകളും മറ്റും തുറന്നിടുന്ന വീടുകളേക്കാൾ അടച്ചിട്ട വീടുകളിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർ പറയുന്നു.

അഗർബത്തികളിൽ നിന്നുള്ള പുക സിഗരറ്റ് പുക പോലെ തന്നെ ദോഷകരമാണെന്നും ശ്വാസകോശ വിദഗ്ധ മുന്നറിയിപ്പ് നൽകുകയാണ്. ഒരു ചന്ദനത്തിരി കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന കണികകൾ ഒരു സിഗരറ്റ് വലിക്കുമ്പോൾ ഉണ്ടാകുന്നതിന് തുല്യമാണെന്ന് കാണിക്കുന്ന പഠനങ്ങളും ഡോക്ടർ എടുത്തുകാണിക്കുന്നുണ്ട്.

കുട്ടികൾ, പ്രായമായ കുടുംബാംഗങ്ങൾ, ആസ്ത്മ അല്ലെങ്കിൽ ദുർബലമായ ശ്വാസകോശമുള്ളവർ എന്നിവരാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവർ. ഇവയിൽ നിന്നുള്ള പുക ഇക്കൂട്ടരിൽ ശ്വസിക്കാൻ ബുദ്ധിമുട്ട്, അലർജി, വിട്ടുമാറാത്ത ചുമ എന്നിവയ്ക്ക് കാരണമാകും എന്നും സോണിയ കൂട്ടിച്ചേർക്കുന്നു.

ദിവസേന ചന്ദനത്തിരി കത്തിക്കുന്നത് ദീർഘകാല ശ്വാസകോശ സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അടച്ചിട്ടതും വായുസഞ്ചാരമില്ലാത്തതുമായ ഇടങ്ങളിൽ കത്തിക്കുന്നത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, സിഒപിഡി, അല്ലെങ്കിൽ ശ്വാസകോശ അർബുദം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും എന്നും ഡോക്ടർ പറയുന്നുണ്ട്. പുകയില പുക പോലെതന്നെ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, മറ്റ് പ്രതലങ്ങൾ എന്നിവയിൽ പുക തങ്ങി നിൽക്കുമെന്നാണ് പറയുന്നത്.

എന്നാൽ ഇവയെല്ലാം സുരക്ഷിതമായി ഉപയോഗിക്കാനുള്ള വഴികളും സോണിയ പറയുന്നുണ്ട്. ഇവ ഉപയോഗിക്കുമ്പോൾ ഫാനുകൾ പ്രവർത്തിപ്പിക്കുകയും ജനാലകൾ തുറന്നിടുകയും ചെയ്യുക. നല്ല വായുസഞ്ചാരമാണ് ഇതിൽ ഏറ്റവും പ്രധാനം. ഇതിലൂടെ വായു മലിനീകരിക്കപ്പെടാതിരിക്കുകയും ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യാം. ചന്ദനത്തിരി കൈകാര്യം ചെയ്യുമ്പോൾ നിങ്ങളുടെ മുറിയിൽ ക്രോസ് വെന്റിലേഷൻ ഉറപ്പാക്കേണ്ടത് പ്രധാനമാണ്. തുടർച്ചയായ ചുമ അല്ലെങ്കിൽ ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങളെ അവഗണിക്കരുത്.

Latest Stories

കെ സി വേണുഗോപാലിന് 46 എംഎൽഎമാരുടെ പിന്തുണ, രമേശ് ചെന്നിത്തലയെ പിന്തുണച്ചത് 8 പേർ, വി ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം; മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ചയോടെ

'അകമ്പടി വാഹനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒഴിവാക്കി'; അധികാരമേൽക്കും മുൻപേ ജനപ്രിയ നടപടികളുമായി വിജയ്, നടപടി ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ച്

'ഭീകരർക്ക് പൂർണ അർത്ഥത്തിൽ തിരിച്ചടി നൽകി, ഇനിയും പോരാട്ടം തുടരും'; സംയുക്ത വാർത്താസമ്മേളനവുമായി പ്രതിരോധ സേനകൾ

'പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടുന്നത് ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലെ'; വി ഡി സതീശനെ പിന്തുണച്ച് ഭദ്രൻ

റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചു കയറ്റുന്നവർക്ക് ഇനി എട്ടിന്റെ പണി

മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡിന് തീരുമാനിക്കാം; എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി നിയമസഭ കക്ഷി യോഗം

ഇന്ന് ആടിൻ്റെ തല! നാളെ എൻ്റെ തലയോ? തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം; ഫേസ്ബുക്ക് പോസ്റ്റുമായി കെ ടി ജലീൽ

'പാട്രിയറ്റ്' ഓൺലൈനിൽ പ്രചരിപ്പിച്ചു; കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിപദത്തിനായി പോര് മുറുകുന്നു; മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് കെ സി വേണുഗോപാൽ, എംഎല്‍എമാരുടെ എണ്ണം മാത്രമാകരുത് പരിഗണനയെന്ന് വി ഡി സതീശൻ

വിജയ് സർക്കാർ രൂപീകരിക്കട്ടെ; ആറ് മാസത്തേക്ക് ഡിഎംകെ ഇടപെടില്ലെന്ന് എം. കെ. സ്റ്റാലിൻ