സ്ട്രെസ് മുതൽ ഉറക്കമില്ലായ്മയ്ക്ക് വരെ പരിഹാരം ; അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ പാഷൻ ഫ്രൂട്ട് !

പോഷകസമൃദ്ധമായ, വലിപ്പം കുറവാണെങ്കിലും ആരോഗ്യത്തിന് ഗുണം നൽകുന്ന, ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിനുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു ഉഷ്ണമേഖലാ ഫലമാണ് പാഷൻ ഫ്രൂട്ട്. ഒരുതരം പാഷൻ പുഷ്പത്തിന്റെ പാസിഫ്ലോറയുടെ ഫലമാണ് പാഷൻ ഫ്രൂട്ട്. വലിപ്പത്തിലും നിറത്തിലും വ്യത്യാസമുള്ള നിരവധി തരം പാഷൻ ഫ്രൂട്ടുകൾ ഉണ്ട്. പർപ്പിൾ , മഞ്ഞ ഇനങ്ങളാണ് സാധാരണയായി കണ്ടുവരാറുള്ളത്. കേരളം പാഷൻഫ്രൂട്ട് കൃഷിക്ക് അനുയോജ്യമാണ് എന്നതുകൊണ്ട് തന്നെ ഇക്കാലത്ത് പല വീടുകളിലും കൃഷി ചെയ്യുന്നത് കണ്ടുവരാറുണ്ട്.

കലോറി കുറഞ്ഞതും ഉയർന്ന തോതിൽ നാരുകൾ ഉള്ളതുമായ പാഷൻ ഫ്രൂട്ട് ഏവർക്കും അനുയോജ്യമായ ഒരു ലഘുഭക്ഷണമാണ്. രുചി കൊണ്ട് മുൻപന്തിയിൽ നിൽക്കുന്ന പാഷൻ ഫ്രൂട്ട് മധുരം ചേർത്തും ജ്യൂസായും അല്ലാതെയുമൊക്കെ ആളുകൾ കഴിക്കാറുണ്ട്. പലർക്കും ഇവയിലുള്ള വിത്തുകൾ അത്ര ഇഷ്ടപ്പെടാറില്ലെങ്കിലും വിത്തുകളിലാണ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നത്. വൈറ്റമിൻ എ, വൈറ്റമിൻ സി, ഡയറ്ററി ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, റൈബോഫ്ലേവിൻ, കരോട്ടിനോയിഡുകൾ, നിക്കോട്ടിനിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവ ഇവയുടെ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.

വിത്തുകൾ ഭക്ഷ്യയോഗ്യമാണെന്നതിനാൽ തന്നെ ഇവ പേടികൂടാതെ ആർക്കും കഴിക്കാം. ഇവ ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നവയാണ്. ഹൃദയാരോഗ്യം നിയന്ത്രിക്കാൻ വരെ ഈ പഴത്തിന് കഴിയുമെന്നത് ആരെയും അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്. രക്തക്കുഴലുകൾ അയവുള്ളതാക്കി അതിലൂടെ മെച്ചപ്പെട്ട രക്തയോട്ടം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന പോളിഫെനോൾ പാഷൻ ഫ്രൂട്ടിന്റെ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാഘാതം തടയുകയും ചെയ്യും. കൂടാതെ, ഇവയിലടങ്ങിയിട്ടുള്ള മഗ്നീഷ്യം എല്ലുകളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാത്തു സൂക്ഷിക്കാനും ചുവന്ന പാഷൻ ഫ്രൂട്ടിന്റെ വിത്തുകളും,വിത്തിലെ ലയിക്കാത്ത നാരുകളും ഗുണം ചെയ്യും. മാത്രമല്ല, ദഹനവ്യവസ്ഥയ്ക്കും കുടലിലെ നല്ല ബാക്ടീരിയകളെ സന്തുലിതമാക്കാനും സഹായിക്കുന്നു. വൻകുടലിൽ കാൻസർ വരാതിരിക്കാനും ഇവയുടെ വിത്തുകൾ സഹായിക്കുന്നു. അമിതമായ കൊഴുപ്പ് വർധിക്കുന്നത് തടയാനും മെറ്റബോളിസം മെച്ചപ്പെടുത്താനും ഇവയ്ക്ക് കഴിവുണ്ട്. പഴത്തിൽ അടങ്ങിയിരിക്കുന്ന ലയിക്കാത്ത നാരുകൾ മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്. മലബന്ധം, ഹെമറോയ്‌ഡ് എന്നിവയിൽ നിന്നും ഇവ ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു .

വിത്തുകളിൽ അടങ്ങിയിട്ടുള്ള ആന്റിഫംഗൽ ഗുണങ്ങൾ ഫംഗസുകളുടെ വളർച്ചയെ പരിമിതപ്പെടുത്തുകയും നഖങ്ങളിലും കാലുകളിലും ഉണ്ടാകുന്ന ഫംഗസ് അണുബാധകൾ സുഖപ്പെടുത്തുകയും ചെയ്യും. ഉയർന്ന അളവിലുള്ള നാരുകളും ഗ്ലൈസെമിക് ഇൻഡക്‌സിലെ കുറവും കാരണം പ്രമേഹരോഗികൾ തിരഞ്ഞെടുക്കുന്ന പഴങ്ങളിൽ ഒന്നായി പാഷൻ ഫ്രൂട്ട് മാറുന്നു. കലോറി കൂട്ടാതെ തന്നെ വയർ നിറഞ്ഞതായി തോന്നിക്കുന്ന ‘പെക്റ്റിൻ’ എന്നയിനം നാരുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി, കരോട്ടിൻ എന്നിവ അടങ്ങിയ പഴമായതിനാൽ പാഷൻ ഫ്രൂട്ട് ശരീരത്തിൻറെ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കാറുണ്ട്.

പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന പൈറ്റോ ന്യൂട്രിയന്റ് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ ആരോഗ്യകരമായ ചർമ്മകോശങ്ങളുടെ ഉത്പാദനത്തിന് സഹായിക്കുകയും ആരോഗ്യമുള്ള ചർമ്മം നിലനിർത്തുകയും ചെയ്യുന്നു. എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ് പാഷൻ ഫ്രൂട്ടിന് മാനസിക സമ്മർദം കുറയ്ക്കാനുള്ള കഴിവുകൂടി ഉണ്ട് എന്ന കാര്യം. ക്ഷീണവും തളർച്ചയും മാറ്റാനും രക്തത്തിലെ കൗണ്ട് വർധിപ്പിക്കാനും ഒക്കെ പാഷൻ ഫ്രൂട്ടിന്റെ ജ്യൂസ് കുടിക്കുന്നത് വളരെയധികം ഗുണം നൽകും.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല