അപൂര്‍വ ജനിതക രോഗങ്ങളുടെ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പ്; തിരുവനന്തപുരം എസ്എടിയിൽ ജനറ്റിക്‌സ് വിഭാഗം

അപൂര്‍വ ജനിതക രോഗങ്ങളുടെ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പ്  നടത്തി കേരളത്തിലെ ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മെഡിക്കല്‍ ജനറ്റിക്‌സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിര്‍ണായക ചുവടുവയ്പ്പാണിത്.ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് പുതിയ രോഗികളുടെ ഒപി പ്രവര്‍ത്തിക്കുന്നത്.

ചൊവ്വാഴ്ച ജനറ്റിക്‌സ് ഒപിയും വെള്ളിയാഴ്ച അപൂര്‍വ രോഗങ്ങളുടെ സ്‌പെഷ്യല്‍ ഒപിയും പ്രവര്‍ത്തിക്കുന്നു. ബാക്കി ദിവസങ്ങളില്‍ തുടര്‍ ചികിത്സയാണ് ലഭ്യമാക്കുന്നത്.നിലവില്‍ സിഡിസിയിലെ ജനറ്റിക്‌സ് ലാബിലാണ് ജനിതക പരിശോധനകള്‍ നടത്തുന്നത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജനറ്റിക്‌സ് ലാബ് സജ്ജമാക്കി വരികയാണ്. ഇതോടെ കൂടുതല്‍ പരിശോധനകള്‍ വേഗത്തില്‍ നടത്താനും ചികിത്സ ഉറപ്പാക്കാനും സാധിക്കും.

വേഗത്തില്‍ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ശാസ്ത്ര ശാഖയാണ് മെഡിക്കല്‍ ജനറ്റിക്‌സ്. ജനിതക രോഗങ്ങള്‍ വളരെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്നതിലും ചികിത്സിക്കുന്നതിലും മെഡിക്കല്‍ ജനറ്റിക്‌സിന് പ്രധാന പങ്കുണ്ട്. ഗര്‍ഭാവസ്ഥയില്‍ തന്നെ ജനിതക രോഗങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയും പ്രധാനമാണ്. എസ്.എ.ടി. ആശുപത്രിയില്‍ നിലവില്‍ ജനറ്റിക്‌സിന് ചികിത്സയുണ്ടെങ്കിലും ആദ്യമായാണ് ഒരു പ്രത്യേക വിഭാഗമാക്കുന്നത്.

ജനറ്റിക്സ് വിഭാഗം ആരംഭിക്കാനായി മന്ത്രി തലത്തില്‍ നിരവധി തവണ യോഗം ചേര്‍ന്നാണ് അന്തിമ രൂപം നല്‍കിയത്. എസ്എടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഈ സര്‍ക്കാര്‍ എസ്എംഎ ക്ലിനിക്ക് ആരംഭിച്ചതും എസ്എടിയിലാണ്. ഭാവിയില്‍ മെഡിക്കല്‍ ജനറ്റിക്സ് വിഭാഗത്തില്‍ ഡിഎം കോഴ്സ് ആരംഭിക്കാനാകുന്നതോടെ ഈ മേഖലയില്‍ നിരവധി വിദഗ്ധരെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപൂര്‍വ രോഗം ബാധിച്ചിട്ടുള്ള കുഞ്ഞുങ്ങളുടെ ചികിത്സയും തുടര്‍ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതിന് വേണ്ടി വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതിയിലേക്കായി 190 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ സ്‌ക്രീന്‍ ചെയ്ത് എസ്.എം.എ. ബാധിച്ച 56 കുട്ടികള്‍ക്ക് മരുന്ന് നല്‍കിയിട്ടുണ്ട്. അപൂര്‍വ ജനിതക രോഗം ബാധിച്ച 7 കുട്ടികള്‍ക്ക് വിലകൂടിയ മരുന്നുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Latest Stories

ക്രിക്കറ്റിലെ ഒരു സൗന്ദര്യം കൂടി അവസാനിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസം

75 വയസാകുന്നതോടെ മോദി റിട്ടയർ ചെയ്യേണ്ടി വരുമെന്ന പരാമർശം; കെജ്‌രിവാളിന് മറുപടിയുമായി അമിത് ഷാ

സൂക്ഷിച്ചോ.., സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗിലെ ഭയാനക ദൗര്‍ബല്യം എടുത്തുകാട്ടി അമ്പാട്ടി റായിഡു

ഐപിഎല്‍ 2024: പേരിലല്ല പ്രകടനത്തിലാണ് കാര്യം, സൂപ്പര്‍ താരത്തെ മുംബൈ പുറത്താക്കണമെന്ന് സെവാഗ്

തെറ്റ് ചെയ്തത് താനല്ല, ആദ്യം വഞ്ചിച്ചത് കോണ്‍ഗ്രസ്; നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി നിലേഷ് കുംഭാണി തിരിച്ചെത്തി

അഞ്ച് മാസം, പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും ഹിറ്റ്; 1000 കോടിയെന്ന ചരിത്രനേട്ടത്തിലേക്ക് മലയാളസിനിമ!

മരിച്ചത് പ്രകാശല്ല, 16കാരിയുടെ തല പൊലീസ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

'വലിയ വേ​ദനയുണ്ടാക്കുന്നു'; ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശം പരസ്യമായി തള്ളി കെകെ രമ

രാജ്ഭവനിലേക്ക് ഇനി വരില്ല; ഗവര്‍ണുമായി ഇനി തെരുവില്‍വെച്ച് കൂടിക്കാഴ്ച്ച നടത്താം; ആനന്ദബോസ് എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല; ആക്രമണം കടുപ്പിച്ച് മമത

ബുംറയുടെ വിഭാഗത്തില്‍ വരുന്ന അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ബോളര്‍, സ്‌നേഹം പ്രചരിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട യുവബോളറെ പ്രശംസിച്ച് ആകാശ് ചോപ്ര