ഇന്ത്യയിലെ ആദ്യത്തെ ഏജ് ഫ്രണ്ട്ലി ആശുപത്രിയായി ആസ്റ്റര്‍ മെഡ്സിറ്റി

ഇന്ത്യയിലെ ആദ്യ ഏജ് ഫ്രണ്ട്‌ലി ആശുപത്രിയായി ആസ്റ്റര്‍ മെഡിസിറ്റി. വയോജന പരിപാലനത്തിന് നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹെല്‍ത്ത്കെയര്‍ വിഭാഗങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വിജയകരമായി നടപ്പാക്കിയാണ് ആസ്റ്റര്‍ മെഡ്സിറ്റി രാജ്യത്തെ ആദ്യത്തെ ഏജ് ഫ്രണ്ട്ലി ആശുപത്രി എന്ന നേട്ടം കരസ്ഥമാക്കിയത്.

ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശി ഏജ് ഫ്രണ്ട്ലി ഹോസ്പിറ്റല്‍ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ആസ്റ്റര്‍ മെഡ്സിറ്റി ചീഫ് എക്സിക്യൂട്ടീവ്് ഓഫീസര്‍ അമ്പിളി വിജയരാഘവന് കൈമാറി.ഐഎംഎ സംസ്ഥാന വയോജന പരിപാലന കമ്മിറ്റി കണ്‍വീനര്‍ ഡോ. പ്രവീണ്‍ പൈ, ഡോ. പൗലോസ്, ഐഎംഎ സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍,ഡോ. മരിയ വര്‍ഗീസ്, പ്രസിഡന്റ്, ഐഎംഎ – കൊച്ചി, ഡോ. രോഹിത് നായര്‍ , ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് , ആസ്റ്റര്‍ മെഡ്സിറ്റി തുടങ്ങിയവര്‍ പങ്കെടുത്തു. വയോജന പരിപാലനത്തിനായുള്ള ആസ്റ്റര്‍ സീനിയേഴ്സ് പദ്ധതി മുതിര്‍ന്ന ചലച്ചിത്ര സംവിധായകനായ ഫാസില്‍ ഉദ്ഘാടനം ചെയ്തു.

വിശ്രമകാലം സാധാരണ ഒറ്റപ്പെടലിന്റെയും കാത്തിരിപ്പുകളുടെയും കാലമാണ്. സ്നേഹവും കരുതലും ഏറ്റവുമധികം അനുഭവിക്കേണ്ട കാലത്ത് അതുറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. ഐഎംഎയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി വയോജനങ്ങളുടെ മെഡിക്കല്‍ ആവശ്യങ്ങളില്‍ വരുന്ന കാലതാമസം പരമാവധി ഒഴിവാക്കി, കരുതലോട് കൂടിയുള്ള സേവനം ഉറപ്പാക്കുന്നതാണ് ആസ്റ്റര്‍ സീനിയേഴ്സ് പദ്ധതിയെന്ന് ഡോ. ടി ആര്‍ ജോണ്‍ വിശദീകരിച്ചു. കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികളില്‍ സമാനമായ പദ്ധതി ആവിഷ്‌ക്കരിച്ച് നിലവാരമുള്ള വയോജന പരിപാലനം ഉറപ്പാക്കുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള & ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ അറിയിച്ചു.

എഴുപത് വയസിന് മേല്‍ പ്രായമുള്ളവരുടെ മെഡിക്കല്‍ സേവനങ്ങള്‍ക്കായി ആശുപത്രിയില്‍ പ്രത്യേക കൗണ്ടറും സുഖകരമായ ഇരിപ്പിടവും സജ്ജീകരിച്ചു. ആസ്റ്റര്‍ സീനിയേഴ്സ് എന്നത് തിരിച്ചറിയുന്നതിനായി പ്രത്യേക ബാഡ്ജും സേവനം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് നല്‍കും.രജിസ്ട്രേഷന്‍, ബില്ലിംഗ്, മരുന്നുകള്‍ തുടങ്ങിയവ ഇവര്‍ക്കായി സജ്ജീകരിച്ച പ്രത്യേക കൗണ്ടറില്‍ തന്നെ ലഭ്യമാക്കും. വിവിധ പരിശോധനകള്‍, ഡോക്ടര്‍ കണ്‍സല്‍ട്ടേഷന്‍ എന്നിവ വേണ്ടി വരുന്ന സമയത്ത് സഹായത്തിനായി പ്രത്യേകം ജീവനക്കാരുമുണ്ടാകും. കൂടാതെ പതിവായുള്ള പരിശോധനകളും , അവശ്യസമയത്ത് വീടുകളില്‍ തന്നെ ചികിത്സ എന്നിവയും ആസ്റ്റര്‍ സീനിയേഴ്സ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു. അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് എത്തേണ്ട സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഗതാഗതസംവിധാനവും ആസ്റ്റര്‍ മെഡ്സിറ്റി ഒരുക്കും.

ആശുപത്രിയില്‍ വയോജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍, അവരുടെ സുഗമമായ സഞ്ചാരത്തിനായുള്ള ക്രമീകരണങ്ങള്‍, ആവശ്യമായ ജീവനക്കാര്‍, ക്ലിനിക്കല്‍പരമായ സേവനങ്ങള്‍ തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയത് കൊണ്ടാണ് ആസ്റ്റര്‍ മെഡ്സിറ്റിക്ക് ഈ നേട്ടം കൈവരിക്കാനായത്. വയോജനപരിപാലനത്തില്‍ നിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ കൂടുതല്‍ ആശുപത്രികളിലേക്കെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഐഎംഎ അധികൃതര്‍ അറിയിച്ചു.

Latest Stories

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ