മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

എന്‍ഡിഎ മുന്നണിയ്ക്കപ്പുറം മഹാരാഷ്ട്രയില്‍ ഒറ്റയ്‌ക്കൊരു ശക്തിയായി വളര്‍ന്നു പടര്‍ന്നു പന്തലിച്ച ബിജെപി എന്നതാണ് 2024 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലൂടെ സ്ഥാപിതമായ രാഷ്ട്രീയ സത്യം. മഹാരാഷ്ട്രയില്‍ ബിജെപിയ്ക്ക് മുന്നില്‍ കാലങ്ങളായ വല്യേട്ടന്‍ മനോഭാവത്തോടെ നിന്ന ശിവസേനയെ പിളര്‍ത്തി തളര്‍ത്തി പാതിയാക്കി തങ്ങളുടെ അപ്രമാദിത്വം മറാത്ത മണ്ണില്‍ ഉറപ്പിച്ചെടുത്തിരിക്കുകയാണ് ബിജെപി. ഗോവ, ബിഹാര്‍, പഞ്ചാബ് തുടങ്ങി മറ്റു പല സംസ്ഥാനങ്ങളിലും കണ്ടതുപോലെ സഖ്യത്തിലെത്തിച്ച് ഒരു പാര്‍ട്ടിയെ വിഴുങ്ങുന്ന തന്ത്രം മഹാരാഷ്ട്രയിലും ബിജെപി വിജയകരമായി പൂര്‍ത്തീകരിച്ചുവെന്നതാണ് മഹാരാഷ്ട്രയിലും കണ്ടത്. ഷിന്‍ഡേയുടെ ശിവസേനയും എന്‍ഡിഎ മുന്നണിയില്‍ നിന്ന് സീറ്റു പിടിച്ചെങ്കിലും 2019ല്‍ ഉദ്ദവ് താക്കറെ നിന്നെടുത്താണ് ഇന്ന് ഏക്‌നാഥ് ഷിന്‍ഡേയുടെ സ്ഥാനം. പിളര്‍ത്തി വന്നപ്പോള്‍ കൊടുത്ത മുഖ്യമന്ത്രി സ്ഥാനം തുടരാമെന്നത് ഷിന്‍ഡേയ്ക്ക് ഇനി വ്യാമോഹമാകും.

130ന് മേല്‍ സീറ്റുകളാണ് ബിജെപി മഹാരാഷ്ട്രയില്‍ പിടിച്ചെടുക്കുന്നത്. 288 അംഗ നിയമസഭയില്‍ 145 എന്നതാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 149 സീറ്റുകളില്‍ മല്‍സരിച്ച ബിജെപി 132 സീറ്റില്‍ ലീഡ് ചെയ്യുന്നവെന്ന സ്ഥിതി തന്നെ ഒറ്റയ്‌ക്കൊരി കോട്ട തീര്‍ത്തുവെന്നതാണ്. ഒറ്റയ്ക്ക് ഭരണത്തിന്റെ പടിവാതിലിലെത്തി നില്‍ക്കുന്ന ബിജെപിയ്ക്ക് മുന്നില്‍ ഇനി സമ്മര്‍ദ്ദത്തിന്റെ കൊമ്പുകളൊന്നും കൊള്ളില്ല. എന്‍സിപിയേയോ ശിവസേനയേയോ ഏതെങ്കിലും ഒരാളെ എടുത്തു മാറ്റിവെച്ചിട്ടൊരു സര്‍ക്കാരിനെ കുറിച്ച് പോലും ബിജെപിയ്ക്ക് ചിന്തിക്കാമെന്നതാണ് സ്ഥിതി. മഹാരാഷ്ട്രയില്‍ ശക്തികേന്ദ്രമായിരുന്ന രണ്ട് പാര്‍ട്ടികളെ താരതമ്യേനേ ദുര്‍ബലരാക്കി മാറ്റി ഏറ്റവും വലിയ ഒറ്റകക്ഷി സ്ഥാനം ശക്തമാക്കി വെച്ച് എതിരില്ലാ നാവായി ബിജെപി ഉയരുകയാണ് മഹായുതിയില്‍ സംഭവിച്ചിരിക്കുന്നത്.

മഹാവികാസ് അഘാഡി എന്ന സഖ്യം ലോക്‌സഭയില്‍ നേടിയ വിജയം നിയമസഭയില്‍ ആവര്‍ത്തിക്കാന്‍ പോയിട്ട് ഒന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ ആവതില്ലാതെ ദുരന്തമായി മാറിയ കാഴ്ചയാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കൊണ്ടുണ്ടായിരിക്കുന്നത്. ആകെ കൂടി 50 എന്ന നിലയില്‍ പരിതാപകരമായ അവസ്ഥ. ഉദ്ദവ് താക്കറേയ്ക്കും ശരദ് പവാറിനും തങ്ങളുടെ പാര്‍ട്ടിയും ലെഗസിയും കൈമോശം വന്ന തിരഞ്ഞെടുപ്പ് എന്ന് കൂടി എഴുതി ചേര്‍ക്കാം. ബിജെപി തങ്ങളുടെ വല്യേട്ടനായി മഹാരാഷ്ട്രയില്‍ ചമഞ്ഞു നിന്ന ശിവസേനയെ അപ്പാടെ വിഴുങ്ങുകയാണെന്നും ഈ തിരഞ്ഞെടുപ്പ് വെളിവാക്കി കഴിഞ്ഞു.

ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയിലെ ബിജെപി ശക്തിദുര്‍ഗമായി മാറി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നാണ് ഫഡ്‌നാവിസ് പറയുന്നത്. അതായത് കാര്യങ്ങളെല്ലാം നേരത്തെ തീരുമാനിക്കപ്പെട്ടാലും ഇനി തീരുമാനിച്ചാലും അതെല്ലാം ബിജെപിയുടെ വഴിയിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെ തന്റെ ചക്രവ്യൂഹ പരാമര്‍ശവും അഭിമന്യു കഥയും വിജയവാതിലില്‍ നിന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട് ഫഡ്‌നാവിസ് ഇപ്പോള്‍. അന്ന് ചക്രവ്യൂഹം ഒരുക്കി തന്നെ വീഴ്ത്താമെന്നാണ് മഹാവികാസ് അഘാഡി കരുതുന്നതെന്നും എന്നാല്‍ ചക്രവ്യൂഹം ഭേദിച്ച് അകത്ത് കയറാന്‍ മാത്രമല്ല പുറത്തുവരാനും തനിക്ക് കഴിയുമെന്നാണ് ഫഡ്‌നാവിസ് പറഞ്ഞത്. വിജയ ശേഷം ഫഡ്‌നാവിസ് പറഞ്ഞതിങ്ങനെ.

ഞാന്‍ ആധുനിക കാലത്തെ അഭിമന്യുവാണ്, ചക്രവ്യൂഹം ഭേദിച്ച് എങ്ങനെ പുറത്തുവരണമെന്ന് അറിയുന്ന അഭിമന്യു. ഞങ്ങള്‍ ചക്രവ്യൂഹം ഭേദിച്ചിരിക്കുന്നു. എനിക്ക് ഇതില്‍ ഒരു ചെറിയ പങ്കേയുള്ളു. ഞങ്ങളുടെ ടീമാണ് വിജയിച്ചു കയറിയത്.

50 സീറ്റിന് ചുറ്റും വട്ടം കറങ്ങുന്ന മഹാവികാസ് അഘാഡിയ്ക്ക് റൂറല്‍ മേഖലയിലെ വോട്ട് ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമായല്ലെന്ന് വ്യക്തമാക്കിയുട്ടുണ്ട്. മഹാരാഷ്ട്രയില്‍ തോറ്റമ്പി നില്‍ക്കുമ്പോള്‍ ജാര്‍ഖണ്ടില്‍ നേടിയ വിജയം മാത്രമാണ് മുറിവിന് ആശ്വാസമാകുന്നത്. ജാര്‍ഖണ്ട് മുക്തി മോര്‍ച്ച- കോണ്‍ഗ്രസ് എന്നിവര്‍ നയിക്കുന്ന ഇന്ത്യ സഖ്യം ജാര്‍ഖണ്ടില്‍ ബിജെപിയെ വീഴ്ത്തി ഭരണത്തുടര്‍ച്ച നേടിയിട്ടുണ്ട്. 81 അംഗ നിയമസഭയില്‍ 57 സീറ്റ് നേടിയാണ് ജാര്‍ഖണ്ടില്‍ ഇന്ത്യ സഖ്യം ഭരണം നിലനിര്‍ത്തിയത്. ബിജെപിയ്ക്ക് 23 സീറ്റുകള്‍ മാത്രമേ ഇവിടെ നേടാനായുള്ളുവെന്നതാണ് ഇന്ത്യ സഖ്യത്തിന്റെ ഏക ആശ്വാസം. ഒപ്പം കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 3 സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു കയറിയിട്ടുണ്ട്. രണ്ട് സീറ്റുകള്‍ ബിജെപിയില്‍ നിന്നും ജെഡിഎസില്‍ നിന്നും പിടിച്ചെടുക്കുകയും ഒരു സീറ്റ് നിലനിര്‍ത്തുകയും ചെയ്തത് കോണ്‍ഗ്രസിന് വേനലിലെ മഴ പോലെ ആശ്വാസം നല്‍കുന്നുണ്ട്.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ