യു.പിയിൽ കർഷകർക്ക് നേരെ വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ

യു.പിയിൽ കർഷകർക്ക് നേരെ വാഹനം ഇടിച്ചുകയറ്റുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ മുദ്രാവാക്യം വിളിച്ച്‌ മാർച്ച് ചെയ്യുന്ന കർഷകർക്ക് നേരെ എസ്.യു.വി ഇടിച്ചു കയറ്റുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. സംഭവത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ മരിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഈ വീഡിയോയുടെ ആധികാരികത ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ആരാണ് ഉള്ളതെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമല്ല.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് വൈറലായ വീഡിയോ ക്ലിപ്പ് ട്വീറ്റ് ചെയ്തു. ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാൻ എത്തിയ പ്രിയങ്ക ഗാന്ധിക്ക് സന്ദർശത്തിനുള്ള അനുമതി നിഷേധിച്ച്‌ അറസ്റ്റ് ചെയ്തിരുന്നു എന്നാൽ യാത്രാമധ്യേ പൊലീസ് തടങ്കലിലാക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും പിന്നീട് അനുവദിക്കാതിരിക്കുകയും ചെയ്ത

“നരേന്ദ്ര മോദി സർ, ഒരു ഉത്തരവും എഫ്.ഐ ആറും ഇല്ലാതെ കഴിഞ്ഞ 28 മണിക്കൂർ നിങ്ങളുടെ സർക്കാർ എന്നെ കസ്റ്റഡിയിൽ വെച്ചു. എന്നാൽ അന്നദാതവിനെ (കർഷകനെ) ഇടിച്ചുതെറിപ്പിക്കുന്ന ഈ വ്യക്തിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ട്? ” ഇന്ന് രാവിലെ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...