'ഉടുമ്പി'ന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത  ചിത്രം ഉടുമ്പിന്റെ ഒഫീഷ്യൽ ട്രെയിലർ  പുറത്തിറങ്ങി.  സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഉടുമ്പിൽ  ആഞ്ജലീന ലിവിങ്‌സ്റ്റനും,യാമി സോനയുമാണ് നായികമാർ.

ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. ചിത്രത്തിൽ മൻരാജ്, ബൈജു, മുഹമ്മദ് ഫൈസൽ, ജിബിൻ സാബ്, പോൾ താടിക്കാരൻ, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു.

രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം.വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. ആക്ഷൻ പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ് ആക്ഷൻ കൈകാര്യം ചെയ്യുന്നു. ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്നാണ്  കൊറിയോഗ്രഫി നിർവഹിച്ചത്.

എന്റർട്രെയിനെർ ത്രില്ലെർ മൂവി ആയ  ഉടുമ്പ് റിലീസ് ചെയ്യുന്നതിനുമുമ്പ് റീമേയ്ക്ക് അവകാശം കൊടുക്കുന്ന ആദ്യത്തെ മലയാളചിത്രമാണ്.

സൂപ്പർ ഹിറ്റ് മൂവി ‘പട്ടാഭിരാമൻ’ ആണ് കണ്ണൻ താമരക്കുളത്തിന്റെ മുൻപ് റിലീസ് ചെയ്ത സിനിമ. ‘വരാൽ’ ചിത്രീകരണം പൂർത്തിയായി.  ആക്ഷൻ കിംഗ് അർജുൻ മുഖ്യ വേഷത്തിൽ വരുന്ന മലയാളം,തമിഴ് സിനിമ “വിരുന്ന്” ആണ് ഇനി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന കണ്ണന്റെ ചിത്രം. ‘വിധി’ എന്ന ചിത്രം ചില നിയമപ്രശ്നങ്ങളെ തരണം ചെയ്ത് റിലീസിനൊരുങ്ങുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ