കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ് ഡി പി ഐ യുടെ വോട്ട് പലയിടങ്ങളിലും സി പി എമ്മിന് ലഭിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇനിയും തെരെഞ്ഞെടുപ്പുകള്‍ വരുമെന്നും അപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെ പിണക്കുന്നത് ബുദ്ധിയല്ലന്നും സി പി എമ്മിന് ചിലപ്പോള്‍ തോന്നിക്കാണണം. ഏതായാലും പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമാസക്തമായ ഹര്‍ത്താലിന് നേരെ സര്‍ക്കാര്‍ മൗനം പാലിച്ചത് രാഷ്ട്രീയ തിരുമാനം തന്നെയായിരിക്കാം എന്നാണ് കരുതപ്പെടുന്നത്.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ ആക്രമങ്ങൾക്കു വഴിയൊരുക്കിയത് സംസ്ഥാന ഇന്റലിജന്‍സിന്റെ പിടിപ്പുകേട്
