ഭാരം കുറയുമ്പോൾ സ്ട്രെച്ച് മാര്‍ക്സ്; പരിഹാരം വേഗം കാണാം

വണ്ണം എല്ലാവർക്കും തലവേദന ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ മറ്റ് പല വിധത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് നമുക്കറിയാം. തടി കൂടിയ ഒരു വ്യക്തി തടി കുറക്കുമ്പോൾ അത് പലപ്പോഴും സ്ട്രെച്ച് മാർക്സ് പോലുള്ള അവസ്ഥകൾക്ക് കാരണമാകുന്നുണ്ട്. അതുപോലെ പ്രസവ ശേഷം ഉണ്ടാവുന്ന സ്ട്രെച്ച് മാർക്കുകൾ പോലുള്ള അവസ്ഥകളും വളരെയധികം ആത്മവിശ്വാസം കളയുന്നവയാണ്. പെട്ടെന്ന് ഭാരം കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ ചർമ്മത്തിൻറെ ഇലാസ്തികത നഷ്ടമാവുന്ന അവസ്ഥയാണ് സ്ട്രെച്ച് മാർക് സായി മാറുന്നത്. വയർ, സ്തനങ്ങൾ, തുട, നിതംബം എന്നീ ഭാഗങ്ങളിലാണ് കൂടുതൽ സ്ട്രെച്ച് മാര്‍ക്സ് ഉണ്ടാവുന്നത്. ഇതിനെ എങ്ങനെ ഇല്ലാതാക്കാം എന്നുള്ളത് പലർക്കും അറിയാത്ത ഒന്നാണ്. പെട്ടെന്ന് തടി കുറയുന്ന അവസ്ഥകൾ ഉള്ളവരിലാണ് ഈ പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാവുന്നത്.വളരെ വേഗത്തിൽ തന്നെ നമുക്ക് ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം സ്ട്രെച്ച് മാർക്കുകൾ നീക്കാൻ സാധിക്കും. അതിനുള്ള ചില വഴികൾ ഇതാ.

വ്യായാമം

സ്ട്രെച്ച് മാർക്സിന് പരിഹാരം കാണുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നത് നല്ലതാണ്. ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമത്തിന് വേണ്ടി മാറ്റി വെക്കണം. ഇത് ശരീരത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും മസിലുകൾ ടൈറ്റ് ആവുന്നതിനും ചർമ്മത്തിന് മുറുക്കം കിട്ടുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ സ്ട്രെച്ച് മാർക്സ് ഇല്ലാതാക്കുന്നതിന് കഴിയുന്നുണ്ട്.

ആവണക്കെണ്ണ

ചർമസംരക്ഷണത്തിന് ആവണക്കെണ്ണ നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.ഏത് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതില്‍ മുന്നിലാണ് ആവണക്കെണ്ണ. അല്‍പം ആവണക്കെണ്ണ കൈയ്യില്‍ എടുത്ത് സ്‌ട്രെച്ച് മാര്‍ക്കില്‍ നല്ലതു പോലെ പുരട്ടുക. 10 മിനിട്ട് മസ്സാജ് ചെയ്തതിനു ശേഷം പഞ്ഞി ഉപയോഗിച്ച് തുടച്ച് കളയാം.

കറ്റാര്‍ വാഴ

സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നിലാണ് കറ്റാര്‍ വാഴ.ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അല്‍പം കറ്റാര്‍ വാഴ ജെല്‍ എടുത്ത് സ്‌ട്രെച്ച് മാര്‍ക്കിനു മുകളില്‍ മസ്സാജ് ചെയ്യുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് സ്ട്രെച്ച് മാർക്സിനെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ഏറ്റവും അധികം സഹായിക്കുന്ന മാർഗ്ഗങ്ങളിൽ ഒന്നാണ്.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറ്റവും മികച്ചതാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ള മാത്രം എടുത്ത് ബ്രഷ് ഉപയോഗിച്ച് സ്‌ട്രെച്ച് മാര്‍ക്കിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം ഇത് നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് ചർമ്മത്തിലെ സ്ട്രെച്ച് മാർക്സ് ഇല്ലാതാക്കുന്നതിനും ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ്.

നാരങ്ങ നീര്

നാരങ്ങ നീരാണ് മറ്റൊന്ന്. നാരങ്ങ നീരില്‍ മുഴുവന്‍ സൗന്ദര്യ സംരക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങളാണ്. അല്‍പം നാരങ്ങ നീര് എടുത്ത് വയറിനു മുകളില്‍ വട്ടത്തില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ട് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തില്‍ കഴുകിക്കളയാം. അതിനു ശേഷം അല്‍പം വെള്ളരിയ്ക്ക നീരും തേച്ച് പിടിപ്പിക്കണം. 10 മിനിട്ടിനു ശേഷം കഴുകിക്കളയാം.

പഞ്ചസാര

പഞ്ചസാര ഉപയോഗിച്ചും സ്‌ട്രെച്ച് മാര്‍ക്‌സ് മുഴുവന്‍ മാറ്റാം. പഞ്ചസാരയില്‍ അല്‍പം ബദാം എണ്ണയും അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് സ്‌ട്രെച്ച് മാര്‍ക്കിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് ദിവസം കഴിയുന്തോറും സ്‌ട്രെച്ച് മാര്‍ക്ക് കുറയാന്‍ സഹായിക്കുന്നു.

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീരാണ് സ്‌ട്രെച്ച് മാര്‍ക്‌സ് മാറ്റുന്ന മറ്റൊരു മരുന്ന്. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണമാക്കി മുറിച്ച് അതുപയോഗിച്ച് മസ്സാജ് ചെയ്യാം. ദിവസവും 10 മിനിട്ട് ചെയ്താല്‍ സ്‌ട്രെച്ച് മാര്‍ക്കിനെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇല്ലാതാക്കും.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു