'എന്റെ കുഞ്ഞാ..' വാവിട്ട് നിലവിളിച്ച് പാര്‍ത്ഥന്റെ പാപ്പാന്‍

“എന്റെ കുഞ്ഞാ..” എന്ന് ഉറക്കെ വിളിച്ച് പാര്‍ത്ഥന്റെ പാപ്പാന്‍ കരഞ്ഞപ്പോള്‍ കണ്ടുനിന്നവര്‍ പോലും പൊട്ടിക്കരഞ്ഞുപോയി. ആശ്വസിപ്പിക്കാന്‍ കൂടി നിന്നവര്‍ പോലും വിതുമ്പിപ്പോയി. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജനം പാര്‍ത്ഥനെ യാത്രനല്‍കുമ്പോഴാണ് പാപ്പാന്‍ അവന്റെ മുഖത്ത് കെട്ടിപ്പിടിച്ച് കരഞ്ഞത്. സ്വന്തം കുഞ്ഞുങ്ങളെ പോലെ തന്നെ ആനയെയും നോക്കുന്ന പാപ്പാന്‍മാരുടെ സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ വിഡിയോ.

തൃശൂര്‍ പൂരത്തിന് കൊടിയേറിയ ദിനത്തില്‍ തന്നെയാണ് ആനപ്രേമികളെ സങ്കടത്തിലാക്കി ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞത്. കേരളത്തില്‍ ഏറെ ആരാധകരുള്ള കൊമ്പനായിരുന്നു 44 വയസുള്ള പാര്‍ത്ഥന്‍. തൃശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാറുള്ളത് പാര്‍ത്ഥന്‍ ആയിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ചെര്‍പ്പുളശ്ശേരി എസ്‌കെ തറവാട്ടിലെ ആനയാണ് ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍.

Latest Stories

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍

ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്

ഈഴവ വിരോധിയാണ്, കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍; വിഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍