ഇടതു മുന്നണിയില്‍ നില്‍ക്കക്കള്ളിയില്ലാതെ ജോസ് കെ. മാണി

ഇടതു മുന്നണിയില്‍ ജോസ് കെ മാണിക്ക് നില്‍ക്കക്കള്ളിയില്ലാതെയായിരിക്കുകയാണ്. പാലായില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ചരട് വലിക്കുകയും, നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് അംഗത്തെ മര്‍ദ്ധിക്കുകയും സി പി എം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിനെ തന്നെ പാല നഗരസഭാ ചെയര്‍മാനാക്കാന്‍ സി പിഎം തിരുമാനിച്ചതോടെ ഇടതു മുന്നണിയില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്ന തിരിച്ചറിവിലാണ് ജോസ് കെ മാണി.

തന്റെ കൗണ്‍സിലറുടെ തല തല്ലിപ്പൊളിക്കുകയും തന്നെ പാലായിയില്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയതയാള്‍ തന്റെ മുമ്പില്‍ കൂടി പാലാ മുനിസപ്പല്‍ ചെയര്‍മാനായി കൊടി വച്ച കാറില്‍ പായുന്നത് ജോസ് കെ മാണിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ബിനു പുളിക്കക്കണ്ടമാകട്ടെ കോണ്‍ഗ്രസില്‍ തുടങ്ങി , കേരളാ കോണ്‍ഗ്രസ്, ബി ജെ പി എന്നിവയിലൂടെ സി പി എമ്മില്‍ എത്തിയ ആളാണ്. പാലാ നഗരസഭയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ജയിച്ച ഏക അംഗം. ബിനുവിനെ ചെയര്‍മാനാക്കണമെന്ന് സി പി എം നിര്‍ബന്ധം പിടിക്കുന്നതും അതുകൊണ്ടാണ്.

എന്നാല്‍ തന്നെ തോല്‍പ്പിക്കാന്‍ ചരട് വലിച്ചയാളെ എങ്ങിനെ തന്റെ പാര്‍ട്ടിയുടെ പിന്തുണയോടെ മുനിസിപ്പല്‍ ചെയര്‍മാന്‍ ആക്കുമെന്നാണ് ജോസ് കെ മാണി ചോദിക്കുന്നത്. യു ഡി എഫ് വിട്ടു വന്നപ്പോഴുള്ള സ്‌നേഹം ഇപ്പോള്‍ ഇടതുമുന്നണിക്ക് തന്നോടില്ലന്നും ജോസ് കെ മാണി മനസിലാക്കുന്നുണ്ട്. എന്നാല്‍ മുന്നണി വിടുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും ഇപ്പോള്‍ കഴിയുന്നുമില്ല.

കേരളാ കോണ്‍ഗ്രസ് എം ഇടതു മുന്നണിയില്‍ തുടരുന്നതിനെതിരെ കടുത്ത എതിര്‍പ്പാണ് ക്രൈസ്തവ മത മേലധ്യക്ഷന്‍മാര്‍ക്കുള്ളത്. അതവര്‍ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജോസ് കെ മാണിയെ ഇടതു മുന്നണിയിലേക്ക് തള്ളിവിട്ടതിന് പിന്നിലും ക്രൈസ്തവ മത മേലധ്യക്ഷന്‍മാരായിരുന്നുവെങ്കിലും യാതൊരു പ്രയോജനവും അത് കൊണ്ട് തങ്ങള്‍ക്കുണ്ടായില്ലന്ന് മാത്രമല്ല, മുഖ്യമന്ത്രിയടക്കം ആരും തങ്ങളെ കേള്‍ക്കുന്നില്ലന്നുമാണ് ബിഷപ്പുമാരുടെ പരാതി. കത്തോലിക്കാ സഭകളുടെ ആശീര്‍വാദത്തോടെ ലത്തീന്‍ സഭ നടത്തിയ വിഴിഞ്ഞം സമരത്തെ പൊളിച്ചടുക്കിയതോടെ കത്തോലിക്കാ ബിഷപ്പുമാര്‍ ആകെ പരുങ്ങലിലായിരുന്നു..

ക്രൈസ്തവ സഭകള്‍ ഏറെക്കുറെ എല്ലാവരും പിണറായി വിജയനും സി പിഎമ്മിനും എതിരായിക്കഴിഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം നിയോജക മണ്ഡലം സി പിഎം ഏറ്റെടുക്കുമോ എന്ന പേടിയും ജോസ് കെ മാണിക്ക് നന്നായുണ്ട്. ഇപ്പോഴത്തെ എം പി ജോസ് കെ മാണിയുടെ പാര്‍ട്ടിക്കാരനായ തോമസ് ചാഴിക്കാടനാണ്. അടുത്ത തവണ യു ഡി എഫ് കരുത്തനായ ഒരു സ്ഥാനാര്‍ത്ഥിയെ ആയിരിക്കും കോട്ടയത്ത് മല്‍സരിപ്പിക്കുക എന്ന കാര്യം തീര്‍ച്ചയാണ്. അത് കൊണ്ട് തന്നെ തോമസ് ചാഴിക്കാടന് അവിടെ സാധ്യത കുറവാണെന്ന് ഇടതു മുന്നണി കേന്ദ്രങ്ങള്‍ തന്നെ സൂചന നല്‍കുന്നു. ആ സീറ്റ് സി പി എം കൈവശപ്പെടുത്തിയാല്‍ പിന്നെ നാണക്കേടുകൊണ്ട് പുറത്തിറങ്ങാന്‍ കഴിയില്ലന്നും ജോസ് കെ മാണിക്ക് നന്നായി അറിയാം. പകരം കിട്ടുന്ന ഇടുക്കിയില്‍ മല്‍സരിച്ച് ജയിക്കുക നിലവിലെ അവസ്ഥയില്‍ അസാധ്യമാണ്.

മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു മേശക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിക്കാനുള്ള ബന്ധം പോലും കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് ഇപ്പോഴില്ല. എന്നാല്‍ പിണറായി വിജയനാകട്ടെ അക്കാര്യത്തില്‍വിഷമമൊന്നും ഇല്ലാ താനും. മുസ്‌ളീം സംഘടനകളുമായി താന്‍ കാത്തൂസൂക്ഷിക്കുന്ന ബന്ധം അദ്ദേഹത്തിന് അത്രക്കാത്മവിശ്വാശം നല്‍കുന്നുണ്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ പ്രകടനം മോശമായാല്‍ മുസ്‌ളീം ലീഗ് പതിയെ യുഡി എഫ് വിടും. അതോടെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ക്ക് ഇടതുമുന്നണിയില്‍ ഇപ്പോള്‍ ഉള്ള സ്വാധീനം കൂടി നഷ്ടമാകും.

ഇല്ലത്തു നിന്നറിങ്ങുകയും ചെയ്തു, അമ്മാത്തെത്തിയുമില്ല എന്ന നിലയാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. ആഘോഷമായി യു ഡി എഫില്‍ നിന്നിറങ്ങിയെങ്കിലും എല്‍ ഡി എഫിലെത്തി പൊറുതി തുടങ്ങിയപ്പോള്‍ മരണ വീടുപോലായി പാര്‍ട്ടിയിലെ അവസ്ഥ. ഏക മന്ത്രി റോഷി അഗസ്റ്റിനാകട്ടെ സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ പോലും സി പി എമ്മിന്റെ അനുമതിയോടെയെ ചെയ്യാന്‍ കഴിയുയുള്ളു. ചുരുക്കത്തില്‍ ജോസ് കെ മാണിയെയും കേരളാ കോണ്‍ഗ്രസിനെയും സംബന്ധിച്ചിടത്തോളം ഇടതു മുന്നണി പ്രവേശനം മൊത്തത്തില്‍ നഷ്ടക്കച്ചവടമായിരിക്കുകയാണ്.

Latest Stories

കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശം; മന്ത്രി വിജയ് ഷാ രാജി വെയ്‌ക്കേണ്ടതില്ലെന്ന് ബിജെപി നേതൃത്വം

'ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചിട്ടില്ല'; പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്

IPL 2025: ആര്‍സിബിക്കും ഗുജറാത്തിനും ലോട്ടറി, അവര്‍ക്ക് ഇനി പ്ലേഓഫില്‍ കത്തിക്കയറാം, ഒരിക്കലും പ്രതീക്ഷിക്കാത്തത് ചിലത് സംഭവിച്ചു, ആവേശത്തില്‍ ആരാധകര്‍

'ഓപ്പറേഷൻ കെല്ലർ & നാദർ'; രണ്ട് ദൗത്യങ്ങളിലൂടെ 48 മണിക്കൂറിനിടെ സേന വധിച്ചത് 6 കൊടുംഭീകരരെ

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ട് പേര്‍ അറസ്റ്റില്‍, മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

ട്രംപിന്റെ അവകാശവാദം ഞെട്ടലുണ്ടാക്കി; ഇന്ത്യയ്ക്ക് നാണക്കേട്; കേന്ദ്രനേതൃത്വം ഔദ്യോഗികമായി പ്രതികരിക്കണം; ആഞ്ഞടിച്ച് സചിന്‍ പൈലറ്റ്

സംസ്ഥാനത്ത് വീണ്ടും കോളറ മരണം, ചികിത്സയിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

അല്പം ഭാവന കലര്‍ത്തിയതാണ്, പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയിട്ടില്ല; വിവാദ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

തലസ്ഥാനത്ത് യുവ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; പ്രതി ബെയ്ലിന്‍ ദാസ് പൊലീസ് കസ്റ്റഡിയില്‍

പാകിസ്ഥാന് പിന്തുണ നല്‍കി, ഇനി ഇന്ത്യയുടെ ഊഴം; നിലപാട് കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ വ്യാപകമായി റദ്ദാക്കി ഇന്ത്യക്കാര്‍