സ്വര്‍ണ്ണം വാങ്ങുന്നത് ബുദ്ധിയാണോ?

സ്വര്‍ണ്ണം നിക്ഷേപ ബാസ്‌കറ്റിലെ ഒരു പ്രധാന ഘടകമാണ്. ഒരാളുടെ മൊത്തം നിക്ഷേപത്തിന്റെ പത്തു മുതല്‍ 15 ശതമാനം വരെ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നത് നല്ലതാണ്. ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ലോകത്തെ കേന്ദ്ര ബാങ്കുകള്‍ അസറ്റിന്റെ ഒരു ഭാഗം സ്വര്‍ണ്ണത്തില്‍ സൂക്ഷിക്കുന്നു. എന്നാല്‍ സ്വര്‍ണ്ണത്തിന് മറ്റു നിക്ഷേപ മാര്‍ഗങ്ങളെ അപേക്ഷിച്ച് റിട്ടേണ്‍ കുറവാണ്. അതുകൊണ്ട് പലപ്പോഴും ഒരു “ഡെഡ് ഇന്‍വെസ്റ്റ്‌മെന്റ് “എന്ന് പറയാറുണ്ട്. സ്വര്‍ണ്ണം വാങ്ങുന്നതിനെ രണ്ടു തലത്തില്‍ സമീപിക്കാം. ഒന്ന് ആഭരണ ആവശ്യങ്ങള്‍ക്ക്, മറ്റൊന്ന് നിക്ഷേപമായി. ഇതില്‍ ആഭരണമായി വാങ്ങുന്നത് പിന്നീട് കൈമാറ്റം ചെയുമ്പോള്‍ നഷ്ടസാധ്യത കൂട്ടുന്നു. അതുകൊണ്ട് ആഭരണമായി വാങ്ങുന്ന സ്വര്‍ണ്ണം ഏറ്റവും കുറഞ്ഞ അളവിലായിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പകരം, സ്വര്‍ണ്ണ കട്ടിയായോ, കോയിനായോ വാങ്ങുന്നത് കൂടുതല്‍ അഭികാമ്യമാണ്. ഇതിനു പുറമെ, കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ്ണ ബോണ്ടില്‍ നിക്ഷേപിക്കുന്നതും നേട്ടമുണ്ടാക്കും. സ്വര്‍ണ്ണം ഒരു അസറ്റ് ക്ലാസ്സാണ്. അതുകൊണ്ട് നിക്ഷേപത്തിന്റെ ഒരു ഭാഗം മഞ്ഞലോഹത്തില്‍ ആയിരിക്കുന്നത് നല്ലതാണ്. എന്നാല്‍ ശ്രദ്ധാപൂര്‍വം, ബുദ്ധിപരമായി വേണം അതിനെ സമീപിക്കാനെന്ന് മാത്രം. “മണി ബസാറിന്റെ” ഈ ലക്കത്തില്‍ സ്വര്‍ണ്ണത്തിന്റെ നിക്ഷേപ സാദ്ധ്യതകള്‍ വിലയിരുത്തുന്നു പ്രമുഖ ബ്രോക്കിങ് കമ്പനിയായ ഡി ബി എഫ് എസ് മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ്.

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ