“രൂപ തകരുന്നു, ഡോളര്‍ വിലയില്‍ കുതിപ്പ്”, ഇത്തരം വര്‍ത്തമാനങ്ങള്‍ പത്രത്താളുകളില്‍ കാണുമ്പോള്‍ വലിയ ശ്രദ്ധ കൊടുക്കാത്തവരാണ് പലരും. എന്നാല്‍ ഓരോ രാജ്യത്തെ കറന്‍സിയും മറ്റൊരു രാജ്യത്തെ കറന്‍സിയുമായി താരതമ്യം ചെയ്ത് ഓരോന്നിന്റെയും മൂല്യം കണക്കാക്കുന്ന രീതിയാണ് കറന്‍സി വിനിമയ മാര്‍ക്കറ്റ്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കറന്‍സി ഡോളറാണ്. സ്വാഭാവികമായും ഡോളറുമായുള്ള താരതമ്യത്തിന് പ്രാധാന്യമേറുന്നു. മറ്റു ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തിലെന്ന പോലെ ഇവിടെയും മാര്‍ക്കറ്റ് ഫോഴ്‌സസ് തന്നെയാണ് നിര്‍ണ്ണായകം. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി, പ്രത്യേകിച്ച് കയറ്റിറക്കുമതിയിലെ വ്യത്യാസം, ധനക്കമ്മി, പണപ്പെരുപ്പം തുടങ്ങിയ നിരവധി ഘടകങ്ങള്‍ കറന്‍സി മൂല്യ നിര്‍ണയത്തെ സ്വാധീനിക്കുന്നു. വിനിമയ നിരക്ക് നിര്‍ണയത്തെ കുറിച്ച് മണി ബസാറിന്റെ ഈ ലക്കത്തില്‍ ഡി ബി എഫ് എസ് മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് സംസാരിക്കുന്നു.
ഒരു ഡോളറിന്റെ വില 69 രൂപ ഇതെങ്ങനെ നിശ്ചയിക്കുന്നു?
