കുഞ്ഞികൃഷ്ണനെ സി.പി.എമ്മിന് ഭയമാണ്

വി കുഞ്ഞുകൃഷ്ണനെ സി പി എമ്മിന് ഭയമാണ്. ആരാണ് വി കുഞ്ഞികൃഷ്ണന്‍ ? സി പി എമ്മിന്റെ പയ്യന്നൂര്‍ മുന്‍ ഏരിയാ സെക്രട്ടറി. എങ്ങിനെയാണ് അദ്ദേഹം മുന്‍ ഏരിയാ സെക്രട്ടറിയായത്. അതിനെക്കുറിച്ച് അന്വേഷിച്ചാല്‍ കണ്ണൂരിലെ സി പി എമ്മിന്റെ ഫണ്ടു തട്ടിപ്പുകളുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ പുറത്ത് വരും. ഒരു പക്ഷെ നമ്മളെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങളായിരിക്കും അത്.

കഴിഞ്ഞ സെപ്തംബറിലാണ് വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങിയത്. സി പി എം പയ്യന്നൂര്‍ ഏരിയാകമ്മറ്റിയുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ ഫണ്ട് തട്ടിപ്പ് പാര്‍ട്ടി നേതൃത്വത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് വി കുഞ്ഞികൃഷ്ണന്‍ ചെയ്ത “ഗുരുതരമായ” കുറ്റം . ഈ ഫണ്ട് തട്ടിപ്പിന് പിന്നില്‍ പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധൂസൂധനന്‍ ആണെന്നാണ് വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാനത്ത് നേതൃത്വത്തിന് നല്‍കിയ കത്തില്‍ പറയുന്നത്. രണ്ട് കോടി രൂപയുടെ ഫണ്ട് തട്ടിപ്പാണ് ടി ഐ മധുസൂധനന്‍ നടത്തിയെതെന്ന് തെളിവ് സഹിതം വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കത്ത്‌നല്‍കി. സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി ഫണ്ട്, പാര്‍ട്ടി നടത്തിയ ചിട്ടി എന്നിവയില്‍ നിന്നായിരുന്നു ഈ തട്ടിപ്പ് നടത്തിയതൊണ് വി കുഞ്ഞി കൃഷ്ണ്ന്‍ പാര്‍ട്ടിനല്‍കിയ കത്തില്‍ ആരോപിക്കുന്നു.

ഇത് തെളിയിക്കുന്ന ബാങ്ക് രേഖകള്‍ സഹിതമാണ് വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. പരാതി പരിശോധിച്ച പാര്‍ട്ടി ടിഐ മധുസൂധനനെ ജില്ല കമ്മറ്റിയിലേക്ക് തരംതാഴ്തിയതിനൊപ്പം പരാതി നല്‍കിയ വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. തട്ടിപ്പ് പുറത്തുകൊണ്ടുവന്ന തനിക്കെതിരെ എന്തിന് നടപടി എടുത്തു എന്ന ചോദ്യം ഉയര്‍ത്തി കഴിഞ്ഞ അഞ്ചുമാസമായി പാര്‍ട്ടിയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് വി കുഞ്ഞികൃഷ്ണന്‍.

രക്തസാക്ഷി ഫണ്ടിലടക്കം തട്ടിപ്പ് നടത്തിയെന്ന ആരോപണം, അതും വി കുഞ്ഞികൃഷ്ണനെ പോലെ ജനകീയനായ നേതാവിന്റ ആരോപണം സി പി എമ്മിന് കണ്ണൂര്‍ ജില്ലയില്‍ വലിയതലവേദന തന്നെയാണുണ്ടാക്കിയത്. പാര്‍ട്ടി അണികള്‍ ഈ വിഷയത്തില്‍ ജില്ലാ സംസ്ഥാന നേതൃത്വങ്ങളെ പ്രതികൂട്ടില്‍ നിര്‍ത്തി. കോടിയേരി മാറി ഗോവിന്ദന്‍ മാഷ് വന്നതോടെ എങ്ങിനെയങ്കിലും കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കുക എന്ന നിലയിലേക്ക് സംസ്ഥാന നേതൃത്വം എത്തിചേര്‍ന്നു. അതിന്റെ ഭാഗമായി സി പിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി നേതൃത്വം തിരികെ നല്‍കാമെന്ന വാഗ്ദാനവും അദ്ദേഹത്തിന് നല്‍കി. എന്നാല്‍ എന്തിന് തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന്് പാര്‍ട്ടി വിശദീകരിക്കാതെ തിരിച്ചുവരാന്ഡ താല്‍പര്യമില്ലന്നാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്.

അതേ സമയം വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയുമായി സഹകരിച്ചു തുടങ്ങിയെന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറയുന്നത്. പയ്യന്നൂരിലെ പ്രാദേശിക സിപിഎം നേതാക്കള്‍ കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. നേതാക്കള്‍ കുഞ്ഞികൃഷ്ണനുമായി ചര്‍ച്ച നടത്തുന്നതില്‍ അസ്വാഭാവികതയില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ഇന്നു പറഞ്ഞു. വി.കുഞ്ഞികൃഷ്ണന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ബോധ്യം പാര്‍ട്ടിക്കുണ്ട്. ഏരിയ സെക്രട്ടറി സ്ഥാനം ഉള്‍പെടെ ഏത് സ്ഥാനത്തും ആളുകള്‍ക്ക് മടങ്ങിയെത്താം. ഫണ്ട് തിരിമറിയെന്നത് അടഞ്ഞ അധ്യായമാണെന്നും എം വിജയരാജന്‍ പറഞ്ഞത്.

കണ്ണൂരിലെ സി പി എം ശരിക്കും ഭയക്കുന്നത്് വി കുഞ്ഞികൃഷ്ണനെ തന്നെയാണ്. വളരെ അപൂര്‍വ്വമായിട്ടേ സി പിഎം അവരുടെ ചരിത്രത്തില്‍ വ്യക്തികളെ ഭയന്നിട്ടുള്ളു. അതിലൊരാള്‍ എം വി രാഘവന്‍ ആയിരുന്നു. എന്നാല്‍ എം വി ആറിനെ പോലെ ഘടാഘടിയനായ നേതാവൊന്നുമല്ല വി കുഞ്ഞികൃഷ്ണന്‍. എന്നാല്‍ അയാളുടെ കയ്യിലുള്ള തെളിവുകളും രേഖകളും കണ്ണൂരിലെ സി പി എമ്മിന്റ അടിവേരറുക്കാന്‍ പോന്നതാണ്. രക്തസാക്ഷി ഫണ്ട് വരെ തട്ടിച്ച് സ്വന്തം പോക്കറ്റിലാക്കിയ എം എല്‍ എ മാരടങ്ങുന്ന പാര്‍ട്ടി നേതൃത്വത്തിനെതിരെയുള്ളതെളിവുകള്‍. അത് പുറത്ത് വന്നാല്‍ കണ്ണൂരിലെ പാര്‍ട്ടിയുടെ അടിത്തറയിളകും. കുഞ്ഞികൃഷ്ണനോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടല്ല പാര്‍ട്ടിയെ വെട്ടിലാക്കാന്‍പോന്ന തെളിവുകള്‍ അദ്ദേഹത്തിന്റെ കയ്യിലുണ്ടെന്ന ഭയമാണ് അദ്ദേഹത്ത ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കുന്നത്.
ആരോപണ വിധേയനായ ടി ഐ മധുസൂദനന്‍ എം എല്‍ എ യെ സംരക്ഷിക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമത്തിനെതിരെ കടുത്ത എതിര്‍പ്പാണ് പയ്യന്നൂരിലെയും കണ്ണൂരിലെയും പാര്‍ട്ടി സഖാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. അവസാനം അതിനെ പ്രതിരോധിക്കാന്‍ എം വി ഗോവിന്ദന്‍ നേരിട്ടിറങ്ങേണ്ടി വന്നു. എന്ത് വില കൊടുത്തും വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനാണ് സി പി എമ്മിന്റെ ശ്രമം. അല്ലങ്കില്‍ വലിയ തിരിച്ചടിയായിരിക്കും കണ്ണൂരില്‍ സി പി എമ്മിന് നേരിടേണ്ടി വരിക.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍