കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്നു, പൊരുതിയ മത്സ്യത്തൊഴിലാളികള്‍ക്ക് ബിഗ് സെല്യുട്ട്

ആലപ്പുഴ പാണാവള്ളി നെടിയതുരുത്തില്‍ വേമ്പനാട്ടുകായലിന്റെ തീരത്തായി 24 ഏക്കറില്‍ പണിതുയുര്‍ത്തിയ സപ്ത നക്ഷത്ര റിസോര്‍ട്ടായ കാപ്പിക്കോ സുപ്രിം കോടതി വിധിപ്രകാരം പൊളിച്ചുനീക്കാന്‍ തുടങ്ങി. കുവൈറ്റ് ആസ്ഥാനമായ കാപ്പിക്കോ ഗ്രൂപ്പും, മിനി മുത്തൂറ്റ് ഉടമ റോയി എം മാത്യുവുമായി ചേര്‍ന്ന് കാപ്പിക്കോ കേരളാ റിസോര്‍ട്ട് എന്ന പേരില്‍ കമ്പനി രൂപീകരിച്ചായിരുന്നു ഈ റിസോര്‍ട്ട് പണിതത്. തീരദേശ പരിപാലന ചട്ടത്തിന്റെ നഗ്‌നവും നിര്‍ഭയവുമായ ലംഘനമെന്ന് സുപ്രിം കോടതി കണ്ടെത്തിയതോടെ 200 കോടി രൂപ മുതല്‍ മുടക്കി, 36000 ചതുരശ്ര അടിയില്‍ പണി തീര്‍ത്ത ഈ റിസോര്‍ട്ട് പൊളിച്ചു നീക്കുകയല്ലാതെ മറ്റൊരു വഴിയും ഉടമകള്‍ക്കുണ്ടായിരുന്നില്ല.

അമ്പത്തിനാല്് വില്ലകള്‍ അടക്കം 72 കെട്ടിടങ്ങളാണ് ഈ റിസോര്‍ട്ടിലുള്ളത്. ഇത് പൊളിക്കുന്നതിന്റ അവശിഷ്ടങ്ങള്‍ കായലില്‍ വീഴാന്‍ പാടില്ലന്ന നിര്‍ദേശമാണ് സുപ്രിം കോടതി നല്‍കിയിരിക്കുന്നത്. 2011 ലാണ് കാപ്പിക്കോ റിസോര്‍ട്ടിന്റെ പണി ആരംഭിക്കുന്നതെങ്കിലും 2008 ല്‍ തന്നെ അതിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ സ്ഥലം റവന്യു പുറമ്പോക്കിലാണ്. അതോടൊപ്പം തന്നെ തീരദേശപരിപാലന നിയമത്തിന്റെ എല്ലാ ചട്ടങ്ങളും പൂര്‍ണ്ണമായും ലംഘിച്ചുകൊണ്ടാണ് ഈ സപ്്തനക്ഷത്ര റിസോര്‍ട്ട് പണിതുയര്‍ത്തിരിക്കുന്നത്.

2020 ലാണ് റിസോര്‍ട്ട് പൊളിച്ചു നീക്കാന്‍ സുപ്രിം കോടതി ഉത്തരവ് നല്‍കിയത്. 2020 ജനുവരി 11 ന് എറണാകുളം മരടില്‍ തീരദേശ ചട്ടങ്ങള്‍ ലംഘിച്ച് പണിതുയര്‍ത്തിയ അഞ്ച് ആഢംബര ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിന് കൃത്യം ഒരു ദിവസം മുമ്പാണ് കാപ്പിക്കോ റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രിം കോടതി ഉത്തരവ് നല്‍കിയത്. എന്നാല്‍ കോവിഡ് ലോക്ക് ഡൗണിനെത്തുടര്‍ന്ന് അത് നീണ്ടുപോവുകയായിരുന്നു. കോവിഡിന്റെ ഭീഷണി ഒഴിഞ്ഞതോടെ കഴിഞ്ഞ മാസം 12 ന് ഈ റിസോര്‍ട്ട് ജില്ലാ ഭരണകൂടം ഏറ്റെടുക്കുകയായിരുന്നു.

തികച്ചും സാധാരണക്കാരായ മല്‍സ്യത്തൊഴിലാളികളാണ് തങ്ങളുടെ ജീവിതമാര്‍ഗം തടഞ്ഞ ഈ റിസോര്‍ട്ടിനെതിരെ ചേര്‍ത്തല സബ് കോടതി മുതല്‍ സുപ്രിം കോടതി വരെ നിയമനടപടികളുമായി മുന്നോട്ട് പോയത്. നിത്യവൃത്തിക്കായി അധ്വാനിക്കുന്ന അവര്‍ക്ക് നേരിടേണ്ടി വന്നത് ഏത് രാഷ്ട്രീയ – സാമൂഹിക സംവിധാനത്തെയും തങ്ങള്‍ക്ക് അനുകൂലമായി തിരിച്ചുവിടാന്‍ കഴിയുന്ന ശതകോടിശ്വരന്‍മാരെയായിരുന്നു. പത്ത് വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ കേരളാ മല്‍സ്യത്തൊഴിലാളി ഐക്യവേദിയുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പിന്തുണയോടെ അവര്‍ മുന്നോട്ടു പോവുകയും വിജയം കൈവരിക്കുകയും ചെയ്തു.

എന്താണ് ഈ റിസോര്‍ട്ട് ആ പ്രദേശത്തോടും അവിടുത്തെ ജനങ്ങളോടും ചെയ്തത്

പരിസ്ഥിതിയും ജനങ്ങളുടെ ഉപജീവനവും നശിപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഈ പൊളിച്ചുനീക്കല്‍, ഹൈക്കോടതിയിലും സുപ്രിം കോടതിയിലും കേസ് നടത്താനുള്ള മല്‍സ്യത്തൊഴിലാളികളുടെ കഴിവിനെ റിസോര്‍ട്ട് ഉടമകള്‍ വിലകുറച്ചുകണ്ടതാണ് അവര്‍ക്ക് വിനയായത്.

പുറമ്പോക്ക് ഭൂമിയില്‍ പണിതുയര്‍ത്തിയ അനധികൃത റിസോര്‍ട്ട് ദ്വീപിന്റെ നെല്‍വയലുകളും കായല്‍ ഭാഗങ്ങളും കയ്യേറിക്കൊണ്ട് വേമ്പനാട്ടുകായലിനും അതിന്റെ അങ്ങേയറ്റം ദുര്‍ബലമായ ആവാസവ്യവസ്ഥയ്ക്കും വലിയ നാശമാണ് വരുത്തിയതെന്ന് പറയാതെ വയ്യ. അഴിമതിയുടെ പങ്ക് പറ്റി റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി കൊടുത്ത പാണാവള്ളി ഗ്രാമപഞ്ചായത്ത് മുതല്‍ റിസോര്‍ട്ട് പണിതീരും വരെ കണ്ണടച്ചിരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വരെ ഈ രക്തത്തില്‍ പങ്കുണ്ട്.

എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വേമ്പനാട് കായല്‍ കേരളത്തിനെ ലോകത്തിന്റെ നിറുകയിലെത്തിച്ച കായല്‍ ടൂറിസത്തിന്റെ ജീവനാഡിയാണ്. വേമ്പനാട് കായല്‍് ഇപ്പോള്‍ അംഗീകൃത റാംസര്‍ സൈറ്റാണ്. 1971-ല്‍ ഇറാനിലെ റാംസാറില്‍ നടന്ന കണ്‍വെന്‍ഷന്‍ ഓഫ് വെറ്റ്ലാന്‍ഡ്സ് നിര്‍വചിച്ച പ്രകാരം ആഗോള പ്രാധാന്യമുള്ള തണ്ണീര്‍ത്തടങ്ങളാണ് റാംസര്‍ സൈറ്റുകള്‍. അത്തരത്തില്‍ ആഗോള പ്രധാന്യമുള്ള തണ്ണീര്‍ തടത്തിന്റെ നെഞ്ചത്താണ് അതിനെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി മല്‍സ്യത്തൊഴിലാളികളുടെ ജീവിതമാര്‍ഗം അടച്ചുകൊണ്ട് കാപ്പിക്കോ റിസോര്‍ട്ട് പണിതുയര്‍ത്തിയത്.

സര്‍ക്കാര്‍ പുറമ്പോക്കില്‍ തീരദേശ ചട്ടങ്ങളെല്ലാം ലംഘിച്ച് കൊണ്ട് കെട്ടിയുയര്‍ത്തിയ ഈ റിസോര്‍ട്ട് പൊളിച്ചു നീക്കുമ്പോള്‍ ബിഗ് സെല്യുട്ട് നല്‍കേണ്ടത് നമ്മുടെ മല്‍സ്യത്തൊഴിലാളി സമൂഹത്തിന് തന്നെയാണ്. സര്‍ക്കാരും ഭരണകൂടങ്ങളും ശതകോടീശ്വരന്‍മാര്‍ക്ക് മുന്നില്‍ വിറച്ചു നിന്നപ്പോള്‍ അവരാണ് നെഞ്ചുവിരിച്ചു കൊണ്ട് ഈ അനധികൃത സപ്തനക്ഷത്രക്കൊട്ടാരത്തിനെതിരെ നിയമയുദ്ധത്തിനിറങ്ങിയതും വിജയിച്ചതും

Latest Stories

കീമിൽ വഴങ്ങി സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല, ​പഴ​യ ഫോ​ര്‍​മു​ല പ്ര​കാ​രം പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റ് ഇ​ന്നു ത​ന്നെ പു​റ​ത്തി​റ​ക്കും

കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു, പേവിഷ പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തിരുന്നു

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കും, വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-1

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന് ജാമ്യം നല്‍കി ഹൈക്കോടതി

IND vs ENG: "എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു": ടോസ് വേളയിൽ ഗിൽ പറഞ്ഞത്

അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്നവരുടെ അന്നം മുട്ടിച്ചു; പണിമുടക്ക് നടത്തിയത് ഗുണ്ടായിസത്തില്‍; കേരളത്തില്‍ നടക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവെന്ന് രാജീവ് ചന്ദ്രശേഖര്‍

ആട് 3 സോംബി പടമോ അതോ ടൈം ട്രാവലോ, ചിത്രത്തിന്റെ ജോണർ ഏതാണെന്ന് പറഞ്ഞ് സൈജു കുറുപ്പ്

ഓ.... ഒരു വലിയ നാണക്കാരൻ..; ഗില്ലും സാറയും വീണ്ടും ഒരേ ഫ്രെയ്മിൽ, ചിത്രം വൈറൽ