ബജറ്റിനെ തിരഞ്ഞെടുപ്പ് ആയുധമാക്കി ബി.ജെ.പി

നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റിനെ ഈ വര്‍ഷം നടക്കുന്ന പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കും 2024 ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുള്ള പ്രധാന ആയുധമാക്കി മാറ്റാന്‍ ബി ജെ പി തിരുമാനിച്ചിരിക്കുകയാണ്. ഇന്ത്യന്‍ മിഡില്‍ ക്‌ളാസിന് വേണ്ടിയുള്ള ബജറ്റെന്ന് നിസംശയം വിളിക്കാവുന്ന നിര്‍മലാ സീതാരാമന്റ ആറാമത്തെ ബജറ്റിലൂടെ തങ്ങള്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിക്കഴിഞ്ഞെന്ന പ്രഖ്യാപനമാണ് ബി ജെ പി നടത്തുന്നത്.

ഇതിനായി ഒരു ഒമ്പതംഗ പ്രചരണ സമിതിയെ ബി ജെ പി നിയോഗിച്ചു കഴിഞ്ഞു. ഈ പ്രചാരണ സമിതിയുടെ നേതൃത്വത്തിലായിരിക്കും രാജ്യവ്യാപകമായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.മിഡില്‍ ക്‌ളാസിന് നിര്‍ണായക സ്വാധീനമുള്ള രാജസ്ഥാന്‍, കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനും മറ്റുമായി 20 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. അത് കൊണ്ട് തന്നെ കാര്‍ഷിക മേഖലക്ക് പ്രധാന്യമുള്ള രാജസ്ഥാന്‍ മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് വലിയ പ്രചാരണപരിപാടിയാണ് ബി ജെ പി ലക്ഷ്യമിടുന്നത്. 50 പ്രധാന നഗരങ്ങളില്‍ ഒരു കേന്ദ്രമന്ത്രിയും ഒരു മുതിര്‍ന്ന നേതാവും എത്തി ബജറ്റിനെപറ്റിയും കേന്ദ്ര പദ്ധതികള്‍ ഉപയോഗപ്പെടുത്തേണ്ടതിനെ പറ്റിയും വിശദീകരിക്കും. ജില്ലാ തലത്തില്‍ ചര്‍ച്ചകളും വാര്‍ത്താ സമ്മേളനവും സംഘടിപ്പിക്കും. ഭരണത്തിലില്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടായാരിക്കും പ്രചാരണം. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടതിലെ ആവശ്യകതയെക്കുറിച്ചുള്ള പ്രചാരണത്തിനാണ് ഇത്തരം ഇടങ്ങളില്‍ ബി ജെ പി ലക്ഷ്യമിടുന്നത്. ഏഴു ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടതില്ല തുടങ്ങിയ പ്രഖ്യാപനം കേരളമടക്കം മിഡില്‍ ക്‌ളാസിന് വലിയ സ്വാധീനമുള്ള പ്രദേശങ്ങളില്‍ ചലനമുണ്ടാക്കും എന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

സ്ത്രീകള്‍ക്കിടയില്‍ മഹിളാ സമ്മാന്‍ പദ്ധതിയെ പറ്റിയും, മുതിര്‍ന്നവര്‍ക്കിടയില്‍ നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയര്‍ത്തിയതിനെ കുറിച്ചും വിശദീകരിക്കും. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ കീഴിലുള്ള 9 അംഗ സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 12 വരെ അദ്യ ഘട്ട പ്രചാരണം തുടരും. അതിന് ശേഷം ഈ പ്രചരണ പരിപാടിയില്‍ നിന്നും ലഭിച്ച ഫീഡ് ബാക്കുകള്‍ അഥവാ ജനകീയ പ്രതികരണങ്ങള്‍ ബി ജെ പി അഖിലേന്ത്യാ നേതൃത്വത്തെ അറിയിക്കും. അത് വിശകലനം ചെയ്ത ശേഷമായിരിക്കും രണ്ടും മൂന്നും ഘട്ട പ്രചാരണ പരിപാടികള്‍ക്ക് രൂപം കൊടുക്കുക.

വരുന്ന പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളെയും അതിന് ശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളെയും വലിയ പോരാട്ടമായി തന്നെയാണ് ബി ജെ പി കാണുന്നത്. തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ മല്‍സരിക്കുന്നത് വിജയിക്കാന്‍ വേണ്ടി മാത്രമാണ് എന്ന സന്ദേശമാണ് മോദി- അമിത്ഷാ സഖ്യം പ്രതിപക്ഷത്തിന് നല്‍കുന്നത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ