കുടിവെള്ള ക്ഷാമ പ്രശ്‌നം അറിയിക്കാനെത്തിയ സ്ത്രീയെ ബി.ജെ.പി എം.എല്‍.എ റോഡിലിട്ട് ചവിട്ടി

കുടിവെള്ളത്തിന് ക്ഷാമം ഉണ്ടെന്ന് പറയാനെത്തിയ സ്ത്രീയെ ഗുജറാത്തിലെ നരോദ എംഎല്‍എ ബല്‍റാം താവനി റോഡിലിട്ട് ചവിട്ടി. മറ്റു സ്ത്രീകള്‍ക്കൊപ്പം  പ്രതിഷേധം അറിയിക്കാനെത്തിയ യുവതിയെ നിലത്ത് വെച്ച് എംഎല്‍എയുടെ ആളുകള്‍ അടിയ്ക്കുന്നതിനിടെ താവനി വന്ന് ചവിട്ടുകയായിരുന്നു.

സംഭവത്തില്‍ ആദ്യം മാപ്പ് പറഞ്ഞ എം.എല്‍.എ താന്‍ അക്രമിക്കപ്പെട്ടപ്പോള്‍ സ്വയംരക്ഷയ്ക്കായാണ് യുവതിയെ ചവിട്ടിയതെന്ന് പിന്നീട് ന്യായീകരിച്ചു. എന്നാല്‍ നിലത്ത് കിടക്കുന്ന യുവതിയെ ബല്‍റാം താവനി വന്ന് ചവിട്ടുന്നത് വ്യക്തമാണ്.

എം.എല്‍.എയുടെ ആളുകള്‍ തന്നെ ഹോക്കി സ്റ്റിക്കടക്കം ഉപയോഗിച്ച് മര്‍ദ്ദിച്ചതായി യുവതി പറഞ്ഞു. ഇവര്‍ എന്‍.സി.പി വാര്‍ഡ് നേതാവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചെങ്കിലും പരാതിപ്പെടാത്തതിനാല്‍ കേസെടുത്തിട്ടില്ല.

Latest Stories

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന