വട്ടിയൂര്‍ക്കാവിലെ പരാജയം പാര്‍ട്ടി അന്വേഷിക്കണം; ശശി തരൂര്‍ എം. പി

വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന്റെ പരാജയം പാര്‍ട്ടി അന്വേഷിക്കണമെന്ന് ശശി തരൂര്‍ എംപി. പ്രതീക്ഷിക്കാത്ത തോല്‍വിയാണ് ഉണ്ടായിരിക്കുന്നത്. എന്താണ് സംഭവിച്ചുവെന്നത് മനസ്സിലാക്കാന്‍ കുറച്ചു സമയം വേണം. പലരോടും ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. യുവാക്കളുടെ വോട്ട് പോയതാണോ…? രാഷ്ട്രീയത്തിലേക്ക് പുതിയ തലമുറയുടെ വരവാണോ…? ബിജെപിയുടെ വോട്ടുകള്‍ ആര്‍ക്ക് ലഭിച്ചു എന്നീ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് 14251 വോട്ടിന്റെ ഭൂരിപക്ഷം നേടി ചരിത്രം വിജയം നേടിയത്.50545 വോട്ടുകളാണ് വി.കെ പ്രശാന്തിന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍ കുമാറിന് 37240 ഉം, ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്. സുരേിന് 26295 വോട്ടുകളുമാണ് ലഭിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ പതിനായിരം വോട്ടുകളാണ് എല്‍.ഡി.എഫിന് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് 40441 വോട്ടുകളായിരുന്നു ലഭിച്ചത്.

വട്ടിയൂര്‍ക്കാവിലേത് ജാതി-മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന തിരഞ്ഞെടുപ്പ് ഫലമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിവികെ പ്രശാന്ത് പറഞ്ഞു. മതവും ജാതിയുമല്ല, രാഷ്ട്രീയവും വികസനവുമാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തത്. അത് ജനങ്ങള്‍ സ്വീകരിച്ചു, വിധിയെഴുതി. തിരഞ്ഞെടുപ്പ് ഫലം അതിമധുരമാണെന്നും വികെ പ്രശാന്ത് പ്രതികരിച്ചു.

Latest Stories

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും