ഹരിയാനയിൽ അനിശ്ചിതത്വം തുടരുന്നു, കർണാടക മോഡലിന് കോൺഗ്രസ് നീക്കം, കിംഗ് മേക്കറായി ഹൂഡ

തൂക്കുസഭ നിലവിൽ വന്ന ഹരിയാനയിൽ ആര് ഭരണത്തിലെത്തും എന്നതിനെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. നിലവിലെ ഭരണകക്ഷിയായ എന്‍.ഡി.എയ്ക്കും ഭൂരിപക്ഷം നേടന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രാദേശിക കക്ഷിയായായ ജെ.ജെ.പിയെ കൂടി ഒപ്പം കൂട്ടി സര്‍ക്കാരുണ്ടാക്കാം എന്ന പ്രതീക്ഷയിലാണ് ബി ജെ പിയും കോൺഗ്രസും.

കോൺഗ്രസിന് ഇത്തവണ മികച്ച നേട്ടം കൈവരിക്കാൻ കാരണമായത് ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ തന്ത്രങ്ങളാണ്. 90 അംഗ നിയമസഭയില്‍ 48 സീറ്റു കളുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ കേവല ഭൂരിപക്ഷം നേടാനായില്ല. ജെ.ജെ.പിയെ ഒപ്പം നിര്‍ത്താന്‍ ദുഷ്യന്ത് ചൗട്ടാലക്ക് മുഖ്യമന്ത്രി പദം നൽകാനും കോൺഗ്രസ് നീക്കം നടത്തുന്നുണ്ട്. കർണാടക മോഡൽ നീക്കമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാൻ ബി ജെ പി ഒരുക്കമല്ലെന്നാണ് സൂചനകൾ. അതൊഴിച്ച് ഉയർന്ന സ്ഥാനങ്ങൾ നൽകാമെന്ന ഓഫർ അവർ മുന്നോട്ടു വെച്ചിട്ടുണ്ടെന്നാണ് സൂചനകൾ.

തനിക്ക് നേരത്തേ സമയം തന്നിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചേനെ എന്നായിരുന്നു ഹരിയാനയിലെ കോണ്‍ഗ്രസിന്റെ നേട്ടത്തില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ മാധ്യമങ്ങളോട് പറഞ്ഞത്.

‘എനിക്ക് നേരത്തേ തിരഞ്ഞെടുപ്പിന്റെ ചുമതല ലഭിച്ചിരുന്നെങ്കില്‍, ഞങ്ങള്‍ക്ക് എന്തായാലും ഭൂരിപക്ഷം ലഭിക്കുമായിരുന്നു’. ഹൂഡ പറഞ്ഞു.ഇത്തവണത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരുന്നു ഭൂപീന്ദര്‍ സിംഗ് ഹൂഡ. ഹൂഡയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ വിജയം കണ്ടെന്നും ഇതില്‍ നിന്നും വ്യക്തമാണ്. ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രണ്ടുതവണ ദേശീയ നേതാക്കള്‍ വന്നതൊഴിച്ചാല്‍ ബാക്കി പ്രചാരണം മുഴുവന്‍ ഹൂഡയുടെ നിയന്ത്രണത്തിലായിരുന്നു. കഴിഞ്ഞ തവണത്തെ കനത്ത തോല്‍വിയോടെ ഹൂഡയെ എഴുതി തള്ളാനായിട്ടില്ല എന്നതിന്റെ തെളിവു കൂടിയാണ് ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ നേട്ടം.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍