മാരുതിയ്ക്കും മഹീന്ദ്രയ്ക്കും പിന്നാലെ എസ്.എം.എല്‍ ഇസുസുവും ആറ് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനം

ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് എസ്.എം.എല്‍ ഇസുസുവും ആറ് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. മാരുതിയും മഹീന്ദ്രയും പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് എസ്.എം.എല്ലും തീരുമാനമെടുത്തത്.

ചണ്ഡീഗഡിലെ നവാന്‍ഷഹറിലുള്ള ഷാസി നിര്‍മ്മാണ ഫാക്ടറിയാണ് ആറ് ദിവസത്തേക്ക് അടച്ചിടുക. ഓട്ടോമൊബൈല്‍ നിര്‍മ്മാണ രംഗത്ത് തുടരുന്ന പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

മൂന്ന് ദിവസം കൂടി പ്ലാന്റ് അടച്ചിടുമെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഇന്നലെ അറിയിച്ചിരുന്നു. ഡിമാന്റ് അങ്ങേയറ്റം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ എട്ടു മുതല്‍ പതിനാല് ദിവസം വരെ പ്ലാന്റ് അടച്ചിടുമെന്ന് കഴിഞ്ഞമാസം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേയാണ് മൂന്നുദിവസം കൂടി പ്ലാന്റ് അടച്ചിടുമെന്ന് മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനി അറിയിച്ചിരിക്കുന്നത്.

തുടര്‍ച്ചയായ രണ്ടാമത്തെ പാദത്തിലാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഉല്പാദനം വെട്ടിക്കുറക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ 13 ദിവസത്തോളം മഹീന്ദ്ര നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നു.

ഈമാസം ആദ്യം മാരുതി സുസുക്കിയും ഗുര്‍ഗൗണിലേയും മനേസറിലെയും പ്ലാന്റുകള്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ ഒമ്പതുവരെ അടച്ചിടുമെന്ന് അറിയിച്ചിരുന്നു. തുടര്‍ച്ചയായ 10 മാസത്തില്‍ കാര്‍ വില്പനയില്‍ തകര്‍ച്ച നേരിട്ട സാഹചര്യത്തിലായിരുന്നു ഇത്.

സെപ്റ്റംബര്‍ ആദ്യ വാരം പൂനെയിലെ പ്ലാന്റ് അടച്ചിടുമെന്ന് ടാറ്റ മോട്ടോഴ്സും അറിയിച്ചിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ