ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല; പ്രതികളുടെ മൃതദേഹം  സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയ കേസിലെ പ്രതികളുടെ മൃതദേഹം സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. തിങ്കളാഴ്ച രാത്രി എട്ട് മണി വരെ മൃതദേഹം സംസ്‌കരിക്കരുതെന്നാണ് കേസ് അടിയന്തിരമായി ഇന്നലെ പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മഹബുബ് നഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലെ ഫൊറന്‍സിക് വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. കേസ് തിങ്കളാഴ്ച രാവിലെ 10.30 യ്ക്ക് കോടതി വീണ്ടും പരിഗണിക്കും. പ്രതികളെ തെളിവെളുപ്പിനായി കൊണ്ടുവന്നപ്പോള്‍ പോലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടുന്നതിനിടെ നാലു പേരെയും വെടിവെച്ചു കൊന്നുവെന്നാണ് പോലീസ് ഭാഷ്യം. പ്രതികളായ മുഹമ്മദ ആരിഫ്(26), ജോളു ശിവ(20), ജോളു നവീന്‍(20), ചിന്ദാകുന്ദ ചെന്നകേശവലു(20) എന്നിവരാണ് പോലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്