സാജന്റെ ആത്മഹത്യ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതില്‍ മനം നൊന്ത്; മറ്റ് പ്രചാരണങ്ങള്‍ അന്വേഷണവുമായി ബന്ധപ്പെട്ടതല്ലെന്ന് പൊലീസ്

ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത് മനോവിഷമം മൂലമെന്ന് പൊലീസ്. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതാണ് ആത്മഹത്യാകാരണം. മറ്റ് പ്രചാരണങ്ങള്‍ അന്വേഷണവുമായി ബന്ധപ്പെട്ടതല്ലെന്ന് ഡി.വൈ.എസ്.പി കൃഷ്ണദാസ്. മറ്റ് കാരണങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കും.

സാജന്റെ മരണകാരണം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി കിട്ടാത്തതല്ലെന്നും സാജന്റെ ഭാര്യ ബീനയ്ക്ക് ഡ്രൈവറുമായി അരുതാത്ത ബന്ധമാണുള്ളതെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കിയെന്നുമാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നത്. ഇതിനെതിരെ സാജന്റെ ഭാര്യ ശക്തമായി പ്രതികരിച്ചിരുന്നു. ഇങ്ങനെ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ ദേശാഭിമാനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബീനയും കുടുംബവും വ്യക്തമാക്കിയിരുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബീന മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കകുകയും ചെയ്തു. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപെടുത്താന്‍ അന്വേഷണ സംഘം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണന്നും പരാതിയില്‍ പറയുന്നു.

അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി കൃഷ്ണദാസ് എസ്. പിക്ക് പരാതിയും നല്‍കിയിരുന്നു.

Latest Stories

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ