'കൂടുതല്‍ സൂര്യനമസ്‌കാരം ചെയ്യും, യുവാക്കളുടെ മര്‍ദ്ദനം ഏറ്റുവാങ്ങാന്‍ ശരീരം കരുത്തുറ്റതാക്കും'; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി മോദി

രാജ്യത്തെ യുവാക്കളുടെ മര്‍ദ്ദനം ഏറ്റുവാങ്ങാന്‍ ശരീരം കരുത്തുറ്റത്താക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രിക്ക് യുവാക്കളുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വരുമെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു മോദി.

ആറുമാസത്തിനുള്ളില്‍ യുവാക്കള്‍ മോദിയെ വടിയെടുത്ത് തല്ലുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നത് കഴിഞ്ഞ ദിവസം കേട്ടു. ഈ ആറുമാസം കൂടുതല്‍ സൂര്യനമസ്‌കാരം ചെയ്യും. യുവാക്കളുടെ മര്‍ദ്ദനം ഏറ്റുവാങ്ങാന്‍ ശരീരം കരുത്തുറ്റത്താക്കുമെന്നും പ്രധാനമന്ത്രി രാഹുലിന് മറുപടി നല്‍കി.

കഴിഞ്ഞ 20 വര്‍ഷമായി ഇത്തരം മര്‍ദ്ദനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് യുവാക്കളുടെ മര്‍ദ്ദനം പ്രധാനമന്ത്രി ഏറ്റുവാങ്ങേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.

“രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാതിരുന്നാല്‍ അടുത്ത ആറുമാസത്തിനുള്ളില്‍ യുവാക്കള്‍ തന്നെ വടി കൊണ്ട് അടിക്കും. പ്രധാനമന്ത്രി ഇപ്പോള്‍ പ്രസംഗങ്ങള്‍ നടത്തുന്നുണ്ട്, എന്നാല്‍ ആറുമാസത്തിനു ശേഷം അദ്ദേഹത്തിന് വീട് വിടാന്‍ പോലും കഴിയില്ല” എന്നായിരുന്നു രാഹുലിന്റെ പ്രസംഗം.

Latest Stories

ഇത്തവണ തീയറ്റേറില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്