'ഇന്ത്യന്‍ മുസ്ലിംമുകളെ രാ​ജ്യ​മി​ല്ലാ​ത്ത​വ​രാ​ക്കാനു​ള്ള ഉപകരണമാണ് ദേശീയ പൗരത്വ പട്ടിക'; യു.എസ് കമ്മീഷന്‍

ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക (എ​ൻ.​ആ​ർ.​സി) ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ്​ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും മു​സ്​​ലിം​ക​ളെ രാ​ജ്യ​മി​ല്ലാ​ത്ത​വ​രാ​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​മാ​ണ്​ അ​തെ​ന്നും  അ​ന്താ​രാ​ഷ്​​ട്ര മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നാ​യു​ള്ള യു.​എ​സ്​ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ പൗരത്വം തെ​ളി​യി​ക്കു​ന്ന അ​സ​മി​ലെ അ​ന്തി​മ പൗ​ര​ത്വ പ​ട്ടി​ക​യി​ൽ​നി​ന്ന്​ 19 ല​ക്ഷം പേരാണ്​ പു​റ​ത്താ​യത്. നി​ര​വ​ധി ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​ക​ൾ പ​ട്ടി​ക​യി​ൽ ആശങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. അ​സ​മി​ലെ ബം​ഗാ​ളി മു​സ്​​ലിം​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ നിഷേധിക്കു​ക​യെ​ന്ന അ​ജ​ണ്ട ഇ​തി​ന്​ പി​ന്നി​ലു​ണ്ടെ​ന്നും  യു.​എ​സ്​ ക​മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു.

പൗ​ര​ത്വ പ​ട്ടി​ക​യി​ലൂ​ടെ മു​സ്​​ലിം​ക​ൾ​ക്ക്​ രാ​ജ്യ​മി​ല്ലാ​താ​കു​ന്ന അ​വ​സ്​​ഥ ഇ​ന്ത്യ​യി​ൽ മ​ത​സ്വാ​ത​ന്ത്ര്യം ത​ക​ർ​ക്കു​ന്ന​തി​ന്​ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്. ബി.​ജെ.​പി സ​ർ​ക്കാ​റി​​ൻെറ മുസ്ലിം വി​രു​ദ്ധ​ത ഇ​തി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.  എ​ൻ.​ആ​ർ.​സി പ​രി​ശോ​ധ​ന​യി​ലൂ​ടെ ഹി​ന്ദു​ക്ക​ളെ​യും മ​റ്റു ചി​ല മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും സംരക്ഷിക്കുകയും മു​സ്​​​ലിം​ക​ളെ പു​റ​ത്താ​ക്കു​ക​യു​മാ​ണ്​​ ല​ക്ഷ്യ​മെ​ന്ന്​ ബി.​ജെ.​പി​ത​ന്നെ വ്യ​ക്​​ത​മാ​ക്കി​യ​താ​ണെ​ന്നും ന​യ​വി​ശ​ക​ല​ന വി​ദ​ഗ്​​ധ​ൻ ഹാ​രി​സ​ൺ അ​കി​ൻ​സ്​ തയാറാക്കി​യ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടി.

20ാം നൂ​റ്റാ​ണ്ട്​ മു​ത​ൽ ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നും മ​റ്റും അ​സ​മി​ലേ​ക്ക്​ കു​ടി​യേ​റ്റ പ്രവാഹമുണ്ടാ​യി​ട്ടു​ണ്ട്. സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷ​വും നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റം തു​ട​ർ​ന്നു. ഇ​ങ്ങ​നെ കു​ടി​യേ​റി​യ​വ​രി​ൽ ഹി​ന്ദു​ക്ക​ളും മു​സ്​​ലിം​ക​ളു​മു​ണ്ട്. എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം സു​താ​ര്യ​മാ​യ രീ​തി​യി​ൽ ന​ട​ക്കു​ന്ന നി​യ​മ ന​ട​പ​ടി​യാ​ണെ​ന്നാ​ണ്​ പൗ​ര​ത്വ പ​ട്ടി​ക സം​ബ​ന്ധി​ച്ച്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ വി​ശ​ദീ​ക​ര​ണം.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ