റണ്‍വേയിലെത്തിയ ജീപ്പിലിടിക്കാതിരിക്കാന്‍ അടിയന്തര ടേക്ക് ഓഫ്; എയര്‍ ഇന്ത്യ വിമാനത്തിന് ഗുരുതര തകരാറ്

റണ്‍വേയിലെത്തിയ ജീപ്പിലിടിക്കാതിരിക്കാന്‍ വിമാനം വേഗത്തില്‍ ടേക്ക് ഓഫ് ചെയ്തതിനിടെ അപകടം. എയര്‍ ഇന്ത്യ വിമാനത്തിന് ഗുരുതര തകരാറ്. ഇന്ന് രാവിലെ പൂനെ വിമാനത്താവളത്തിലാണ് അപകടം. എയര്‍ഇന്ത്യയുടെ എ321 വിമാനം ടേക്ക് ഓഫ് ചെയ്യാനായി റണ്‍വേയിലെത്തുമ്പോഴാണ് റണ്‍വേയില്‍ ജീപ്പില്‍ ഒരാള്‍ ഇരിക്കുന്നത് പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. 120 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ പോവുന്ന വിമാനം വലിയ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ പൈലറ്റ് ഉടന്‍ തന്നെ ടേക്ക് ഓഫ് ചെയ്യുകയായിരുന്നു.

ശ്രീനഗറിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനത്തിന്‍റെ പ്രധാനഭാഗമായ ഫ്യൂസലേജിനാണ് പെട്ടന്നുള്ള ടേക്ക് ഓഫിനെ തുടര്‍ന്ന് തകരാര്‍ സംഭവിച്ചത്. എന്തായാലും വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി ഇറക്കി. തകരാറിനെ തുടര്‍ന്ന് എ 321 വിമാനത്തെ അടിയന്തരമായി സര്‍വ്വീസുകളില്‍ നിന്ന് നീക്കിയതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.

പൈലറ്റിന്‍റെ ഉടനടിയുള്ള ഇടപെടല്‍ മൂലം വന്‍ അപകടമാണ് ഒഴിവായത്. വിമാനത്തിന് തകരാറുണ്ട്. എങ്കിലും സുരക്ഷിതമായാണ് വിമാനം ദില്ലിയിലെത്തിയതെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ വ്യക്തമാക്കി. കോക്പിറ്റിലെ ശബ്ദ റെക്കോര്‍ഡ് പരിശോധിക്കുമെന്നും വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് റണ്‍വേയില്‍ വിമാനം എത്തിയത് എങ്ങനെയാണെന്ന് പരിശോധിക്കുമെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ വിശദമാക്കി. സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. പൂനെ എയര്‍ ട്രാഫ്ക് കണ്‍ട്രോള്‍ വിഭാഗവുമായി ബന്ധപ്പെട്ടാണ് എയര്‍ ഇന്ത്യ അന്വേഷണം നടത്തുക.

Latest Stories

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69

'യദുവിനെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു'; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി എംഎല്‍എ; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്