ആരോപണം ആര്‍ക്കും ഉന്നയിക്കാം, ഇബ്രാഹിംകുഞ്ഞിന് എതിരെ തെളിവുകളില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി; യു.ഡി.എഫ് എല്ലാ പിന്തുണയും നല്‍കും

മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ ആരോപണങ്ങള്‍ ഊഹാപോഹങ്ങള്‍ മാത്രമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ആരോപണം ആര്‍ക്കും ഉന്നയിക്കാം, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിരപരാധിയായതു കൊണ്ടു തന്നെ ഇബ്രാഹിംകുഞ്ഞിന് നിരപരാധിത്വം തെളിയിക്കാന്‍ യുഡിഎഫ് എല്ലാ പിന്തുണയും നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഇബ്രാഹിംകുഞ്ഞിനെ മനഃപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണോ എന്ന് ചോദ്യത്തിന് ഈ വിഷയത്തില്‍ തനിക്ക് കൂടുതലൊന്നും പറയാനില്ലെന്ന് അദ്ദേഹം മറുപടി നല്‍കി.

പാല തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബുധനാഴ്ച പാലായില്‍ എ കെ ആന്റണി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലാ മണ്ഡലത്തിലെ സാഹചര്യം പരിശോധിച്ചാല്‍ യുഡിഎഫിന് തന്നെയാണ് വിജയമെന്നും കുഞ്ഞാലിക്കുട്ടി ഉറപ്പിച്ചു പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്