എല്ലാം മാത്യുവിന്റെ അറിവോടെ; ഓരോ ഘട്ടത്തിലും മാത്യുവുമായി ആലോചിച്ചാണ് മുന്നോട്ടു പോയതെന്നും ജോളി

കൂടത്തായിയിലെ കൊലപാതകങ്ങളെല്ലാം മാത്യുവിന്റെ കൂടി അറിവോടെയെന്ന് ജോളിയുടെ മൊഴി. ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ ബന്ധുവും കുടുംബസുഹൃത്തുമാണ് എം.എസ് മാത്യു. ഇയാള്‍ ജൂവലറി ജീവനക്കാരനാണ്. സ്വര്‍ണപ്പണിക്കാരനായ പ്രജികുമാറാണ് മാത്യുവിന് സയനൈഡ് നല്‍കിയിരുന്നത്.

എല്ലാക്കാര്യങ്ങളും മാത്യുവുമായി പങ്കു വെച്ചിരുന്നുവെന്നും ഇയാളുമായി ആലോചിച്ചാണ് ഓരോ ഘട്ടത്തിലും മുന്നോട്ടുപോയതെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.

പൊലീസ് കസ്റ്റഡിയിലാകുന്നതിന് തലേദിവസവും മാത്യുവുമായി സംസാരിച്ചിരുന്നു. ഒരു കുഴപ്പവുമില്ലെന്ന് മാത്യു പറഞ്ഞിരുന്നെന്നും ജോളി മൊഴിയില്‍ പറയുന്നു. എന്നാല്‍ ജോളിയുടെ മൊഴി എത്രത്തോളം വിശ്വസനീയമാണെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തും.

ജോളിയുടെ മൊഴിയുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ നിലവില്‍ റിമാന്‍ഡിലുള്ള മാത്യുവിനെ കസ്റ്റഡിയില്‍ ലഭിക്കേണ്ടതുണ്ട്. കൊലപാതകങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ തന്നെ കൂടാതെ അറിയാവുന്ന ആളാണ് മാത്യുവാണെന്നാണ് ജോളിയുടെ മൊഴി.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്