ആ നേട്ടത്തിന് പിന്നില്‍ ആര്? കോഹ്ലി മനസ്സ് തുറക്കുന്നു

സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമെന്ന് കോഹ്ലി യുടെ ആദ്യ കളിയില്‍ തന്നെ ക്രിക്കറ്റ് പ്രേമികള്‍ പ്രവചിച്ചിരുന്നതാണ്. ഇത് യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി  പിന്നീടങ്ങോട്ട്.

തുടര്‍ച്ചയായി രണ്ടാമതും ഇരട്ട സെഞ്ച്വറി നേടിയ കോഹ്ലിയുടെ കരിയറിലെ ആറാം ഡബിള്‍ സെഞ്ച്വറിയാണ് ദില്ലിയില്‍ നേടിയത്. 2016 വരെ ഒരു ഇരട്ട ശതകം പോലും സ്വന്തം പേരില്‍ ഇല്ലാതിരുന്ന വിരാട് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ടാണ് ഇപ്പോള്‍ നേടിയ ആറ് ശതകങ്ങള്‍ അടിച്ച് കൂട്ടിയത്. കൃത്യമായി പറഞ്ഞാല്‍ 17 മാസത്തിനിടെയാണ് വിരാടിന്റെ ഈ ആറ് ഇരട്ട ശതകങ്ങളും പിറന്നത്.

“അത്ഭുതാവഹമാണ് പൂജാരയുടെ ബാറ്റിംങ്.  സെഞ്ച്വറികള്‍ നേടണമെന്ന ചിന്തയ്ക്ക് പിന്നില്‍ പൂജാരയാണ്. അദ്ദേഹത്തിന്റെ ക്ഷമയും ക്രീസില്‍ ഏറെ നേരം പിടിച്ച് നില്‍ക്കാനുള്ള ക്ഷമയും കണ്ടുപഠിക്കേണ്ടതാണ്. പൂജാരയാണ് സെഞ്ച്വറി നേടുന്നതില്‍ പ്രചോദനമായിട്ടുളളത്.” കോഹ്‌ലി പറഞ്ഞു.

105 ഇന്നിംഗ്‌സുകളില്‍ നിന്ന് അയ്യായിരം തികച്ച കോലി വേഗത്തില്‍ നേട്ടം പിന്നിട്ട 14-ാം താരവും നാലാമത്തെ ഇന്ത്യന്‍ താരവുമായി.

95 ഇന്നിംഗ്‌സുകളില്‍ നിന്ന് നാഴികക്കല്ല് പിന്നിട്ട സുനില്‍ ഗവാസ്‌കറാണ് വേഗതയില്‍ 5000 പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരം. ടെസ്റ്റില്‍ 20-ാം സെഞ്ചുറിയും കോഹ്ലി പൂര്‍ത്തിയാക്കി. 5000 റണ്‍സ് പിന്നിട്ട പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്ലി.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി