ലൈഫ് മിഷനില്‍ സി.ബി.ഐയ്ക്ക് അന്വേഷണം തുടരാം; സര്‍ക്കാര്‍ സഹകരിക്കണമെന്ന് ഹൈക്കോടതി

ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണം തടയില്ലെന്നും, അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ലൈഫ് മിഷന്‍ അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് വി ജി അരുണ്‍കുമാര്‍ അഭിപ്രായപ്പെട്ടു. ലൈഫ് മിഷന്‍ ധാരണാപത്രം ഒപ്പിട്ടത് റെഡ് ക്രെസന്റും യൂണിടാക്കും തമ്മിലാണെന്ന് സര്‍ക്കാര്‍ വാദിച്ചു. പണം കൈമാറിയത് കരാര്‍ കമ്പനിക്കുമാണ്. ഇതില്‍ ചട്ടവിരുദ്ധമായി ഒന്നും തന്നെയില്ല. കോണ്‍ഗ്രസ് നേതാവ് രാഷ്ട്രീയ ലക്ഷ്യത്തോടെ നല്‍കിയ പരാതിയാണ് ഇതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.

ഈ ഘട്ടത്തില്‍ ലൈഫ് മിഷന്‍ ഇല്ലെങ്കില്‍ യൂണിടാക്കിന് എങ്ങനെയാണ് പണം ലഭിക്കുന്നതെന്ന് കോടതി ചോദിച്ചു. ധാരണ ഉണ്ടാക്കിയത് ലൈഫ് മിഷനും റെഡ് ക്രെസന്റും തമ്മിലല്ലേ എന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ ധാരണയുണ്ടാക്കിയത് ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ മാത്രമാണ്. ലൈഫ് മിഷന്‍ നല്‍കിയത് ഭൂമിയാണ്. ഇതില്‍ പണത്തിന്റെ ഇടപാട് ഒന്നുമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ലൈഫ് മിഷന്റെ പേരില്‍ വന്നിട്ടുള്ള ഹര്‍ജി യൂണിടാക്കിനെയും സാനി വെഞ്ചേഴ്‌സിനെയും സഹായിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേസില്‍ പ്രതിയല്ലാത്ത ലൈഫ് മിഷന്‍ സിഇഒയ്ക്ക് എഫ്‌ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്നും സിബിഐ അഭിഭാഷകന്‍ വാദിച്ചു. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കുന്നതിനായി കോടതി മാറ്റിവെച്ചു.  സുപ്രീംകോടതി മുന്‍ എഎസ്ജി വിശ്വനാഥനാണ് ഹര്‍ജിയില്‍ കേരള സര്‍ക്കാരിന് വേണ്ടി ഹാജരായത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'