മുണ്ടുടുത്തു ചെന്നതിനു ക്ലാസില്‍ നിന്നു പുറത്തായ പയ്യന്‍ മുണ്ടുടുത്തു വെനീസ് ഫിലിം ഫെസ്റ്റിവല്‍ വരെ

മലയാള സിനിമയ്ക്ക് അഭിമാനമായി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത “ചോല” വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രീമിയറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍ ,ഷാജി മാത്യു എന്നിവര്‍ ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രീമിയറില്‍ സന്നിഹിതരായിരുന്നു. മുണ്ടുടുത്ത് നാടന്‍ ലുക്കിലായിരുന്നു ജോജു. നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് ഇവരെ വരവേറ്റത്.

ജോജുവിനൊപ്പം കറുത്ത മുണ്ടുടുത്ത് നിന്ന പയ്യനെയും എല്ലാവരും ശ്രദ്ധിച്ചു. അഖില്‍ വിശ്വനാഥ് എന്ന ആ ചെറുപ്പക്കാരനായിരുന്നു അത്. അഖില്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്. “മുണ്ടുടുത്തു ചെന്നതിനു എന്നെ ക്ലാസ്സില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.. ആ ഞാന്‍ ഇന്ന് നമ്മള്‍ കേരളീയരുടെ മുണ്ടുടുത്തു വെനീസ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ വരെ എത്തി. അതും ലജന്‍സിന്റെ കൂടെ. അഭിമാന നിമിഷം.” എന്നാണ് അഖില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ചോലയില്‍ ഒരു സുപ്രധാന വേഷത്തില്‍ അഖില്‍ അഭിനയിക്കുന്നുണ്ട്. വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷം വെനീസ് മേളയിലേക്ക് തിരഞ്ഞെടുത്ത മലയാള സിനിമയാണ് ചോല. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍കൂത്ത് എന്നിവയാണ് ഇതിനു മുമ്പ് വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്ന് പ്രദര്‍ശിപ്പിക്കപ്പെട്ട ചലച്ചിത്രങ്ങള്‍. ലോകസിനിമയിലെ പുതിയ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി മത്സര വിഭാഗത്തിലാണ് ചോല തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ