'പരസ്യങ്ങളിൽ നിന്ന് മാത്രം യുട്യൂബ് നേടിയത് കോടികൾ, മൂന്ന് ലക്ഷം കോടിയിലേറെ രൂപ വാർഷിക വരുമാനം'; 2024ലെ റിപ്പോർട്ട് പുറത്ത്

2024 ൽ പരസ്യങ്ങളിൽ നിന്ന് യുട്യൂബ് നേടിയത് കോടികൾ. മൂന്ന് ലക്ഷം കോടിയിലേറെ രൂപ വാർഷിക വരുമാനം നേടിയെന്നാണ് 2024ലെ റിപ്പോർട്ടിൽ പറയുന്നത്. പരസ്യ വിൽപ്പനയിൽ നിന്ന് മാത്രം ആണ് ഇത്രയും വരുമാനം. കഴിഞ്ഞ വർഷം 36.2 ബില്യൺ ഡോളർ ആണ് പരസ്യത്തിൽ നിന്ന് യൂട്യൂബിനു ലഭിച്ച വരുമാനം.

റിപ്പോർട്ട് അനുസരിച്ച് പരസ്യങ്ങളിൽ നിന്ന് മാത്രം 2024-ലെ അവസാനത്തിൽ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിനു ലഭിച്ചത് 10.47 ബില്യൺ ഡോളറാണ്. ഈ വരുമാനത്തിന് മുഖ്യ കാരണമായത് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയിൽ 45 ദശലക്ഷത്തിലധികം ആളുകൾ യൂട്യൂബിൽ ഇലക്ഷൻസുമായി ബന്ധപ്പെട്ട ഉള്ളടക്കം കണ്ടുവെന്നാണ് ഗൂഗിളുമായി ബന്ധപ്പെട്ട റിപോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം ചില ഉപയോക്താക്കൾക്ക് യൂട്യൂബ് നിരവധി തവണ പരസ്യങ്ങൾ കാണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതു കാരണം ചില ഉപയോക്താക്കൾ യൂട്യൂബ് പ്രീമിയം വാങ്ങാൻ നിർബന്ധിതരാകുന്നുവെന്നും പരാതികൾ ഉണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ചില ഉപയോക്താക്കൾക്ക് യൂട്യൂബ് നിരവധി മണിക്കൂർ പരസ്യങ്ങൾ കാണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പലർക്കും അവ ഒഴിവാക്കാൻ പോലും കഴിയുന്നില്ലെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. അതേസമയം പരസ്യ ബ്ലോക്കറുകൾക്കെതിരെ യൂട്യൂബ് ഒരു കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

Latest Stories

ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍

IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്

പുത്തന്‍ രൂപത്തില്‍ ഒരേയൊരു രാജാവ്‌.. 2025 ടൊയോട്ട ഫോർച്യൂണർ !