ആളുകള്‍ തിരിച്ച് ഓഫീസുകളിലേക്ക്; 1300 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സൂം

കൂട്ടപിരിച്ചുവിടലിനൊരുങ്ങി ടെക് കമ്പനിയായ സൂം. 1300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് സൂം അറിയിച്ചു. പിരിച്ചുവിടല്‍ സ്ഥാപനത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുമെന്ന് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ സൂമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എറിക് യുവാന്‍ പറഞ്ഞു.

പിരിച്ചുവിടലിന് പുറമേ തന്റേയും മറ്റ് എക്സിക്യൂട്ടീവുകളുടേയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും യുവാന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള തന്റെ ശമ്പളം 98 ശതമാനം കുറയ്ക്കുകയും 2023 സാമ്പത്തിക വര്‍ഷത്തിലെ കോര്‍പ്പറേറ്റ് ബോണസ് ഒഴിവാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

മറ്റ് എക്സിക്യൂട്ടീവുകളുടെയും അടിസ്ഥാന ശമ്പളം 20 ശതമാനം കുറയ്ക്കും. കൂടാതെ അവരുടെയും കോര്‍പ്പറേറ്റ് ബോണസുകള്‍ ഒഴിവാക്കും. പിരിച്ചുവിടുന്നവര്‍ക്ക് കമ്പനി 4 മാസത്തെ ശമ്പളവും, ആരോഗ്യ പരിരക്ഷയും, 2023 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക ബോണസും മറ്റും നല്‍കുമെന്ന് കമ്പനി അറിയിച്ചു.

കോവിഡ് കുറഞ്ഞതോടെ ആളുകള്‍ തിരികെ ഓഫീസുകളില്‍ എത്തിയതാണ് സൂം കമ്പനിയ്ക്ക് തിരിച്ചടിയായത്. കോവിഡിനെ തുടര്‍ന്ന് ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങയതോടെയാണ് സൂം ജനശ്രദ്ധ നേടിയത്. പല കമ്പനികളും വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കായി സൂമിനെ വന്‍തോതില്‍ ആശ്രയിച്ചിരുന്നു. സാഹചര്യം മാറിയതോടെ വന്‍തോതില്‍ ആളുകള്‍ സൂം ഉപേക്ഷിച്ചു തുടങ്ങി.

Latest Stories

മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍

പാല്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് കര്‍ണാടക; ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റര്‍ പാല്‍; 16.5 ലക്ഷം ലിറ്റര്‍ തൈര്; ചൂട് വിപണി പിടിച്ചടക്കി 'നന്ദിനി' ബ്രാന്‍ഡ്

T20 WORLDCUP 2024: ലോകകപ്പിന് മുമ്പുതന്നെ ഇന്ത്യക്ക് വന്നവന് തിരിച്ചടി, ഇത് വമ്പൻ പണിയാകാൻ സാധ്യത

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി; ഉടന്‍ വിട്ടയ്ക്കണമെന്ന് ഉത്തരവ്; കേന്ദ്രത്തിന്റെ ഡല്‍ഹി പൊലീസിന്റെ യുഎപിഎ കണ്ടെത്തല്‍ അസാധു

സുദേവ് നായരുടെ പ്രകടനം തന്നെക്കാള്‍ നല്ലതാണെന്ന ടൊവിനോയുടെ തോന്നല്‍ സിനിമയെ ബാധിച്ചു, 2 ലക്ഷം മാത്രമാണ് പ്രതിഫലം നല്‍കിയത്; 'വഴക്കി'ല്‍ വീണ്ടും വെളിപ്പെടുത്തലുമായി സനല്‍കുമാര്‍

'ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി

സഞ്ജുവിന് മുകളിൽ പന്ത് വരണം ലോകകപ്പ് ടീമിൽ, അതിന് രണ്ട് കാരണങ്ങൾ ഉണ്ട്; അവകാശവാദവുമായി ഗൗതം ഗംഭീർ

IPL 2024: ഹാര്‍ദ്ദിക്കിനെ വിമര്‍ശിക്കുന്നവര്‍ അതിനുള്ള യോഗ്യതയുണ്ടോ എന്ന് സ്വയം പരിശോധിക്കണം; ഇന്ത്യന്‍ ഓള്‍റൗണ്ടറെ പിന്തുണച്ച് ഗംഭീര്‍

ആ വൃത്തികേട് ഞാൻ കാണിക്കില്ല സർ, അത് എന്നോട് ആവശ്യപ്പെടരുത് നിങ്ങൾ; നിതീഷ് റാണ ഹർഷ ഭോഗ്ലെയോട് പറഞ്ഞത് ഇങ്ങനെ

ആ പരിപ്പ് ഇവിടെ വേവില്ല...; മമ്മൂട്ടിക്കെതിരെ സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണം, പിന്തുണയുമായി മന്ത്രിമാരും എംപിയും