ട്വിറ്ററിന് പുതിയ സി.ഇ.ഒ എത്തുന്നു; ഇനിയെങ്കിലും രക്ഷപെടുമോ ട്വിറ്ററും മസ്കും

ട്വിറ്ററിന് പുതിയ സിഇഒയെ  നിയമിച്ച് ഇലോൺ മസ്ക്. മസ്ക് തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ആറ് ആഴ്ചക്കുള്ളിൽ പുതിയ സിഇഒ ചുമതലയെടുക്കുന്ന വിവരം സന്തോഷത്തോടെ  അറിയിക്കുന്നുവെന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്. അതേ സമയം താൻ ട്വിറ്ററിന്റെ എക്സിക്യുട്ടീവ് ചെയർ ആയി തന്നെ തുടരുമെന്നും  ഇലോൺ മസ്ക്  വ്യക്തമാക്കി.എന്നാൽ ആരാണ്  പുതിയ  ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എന്ന് മസ്ക് വെളിപ്പെടുത്തിയിട്ടില്ല .

അതേ സമയം  എൻബിസി യൂണിവേഴ്സൽ കോംകാസ്റ്റ് എൻബിസിയൂണിവേഴ്സൽ  എക്സിക്യുട്ടീവ്  ലിൻഡ യാക്കറിനോയാണ് പുതിയ ട്വിറ്റർ സിഇഒ എന്ന് വാൾ സ്ട്രീറ്റ്  ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ചുമതല ഏറ്റെടുക്കുന്നതിനെ പറ്റി യാക്കറിനയുമായി മസ്ക് സംസാരിച്ചിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. 2022 ഒക്ടോബറിലാണ് 44 ബില്യൺ  ഡോളറിന് ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത്.

മസ്ക് സ്ഥാനമേറ്റതോടെ  നിരവധി പേരെയാണ് കമ്പനി ചുരുങ്ങിയ കാലയളവിൽ തന്നെ പിരിച്ചു വിട്ടത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ട്വിറ്റർ 75 ശതമാനത്തോളം ജീവനക്കാരെയാണ് ഒഴിവാക്കിയത്. ട്വിറ്ററിന്റെ നടപടി വലിയ രീതിയിൽ  വിമർശിക്കപ്പെട്ടിരുന്നു. മുൻ സിഇഒ ആയിരുന്ന ഇന്ത്യൻ സ്വദേശി പരാഗ് അഗർവാളും  ലീഗൽ എക്സിക്യുട്ടീവ് വിജയ് ഗദ്ദെയും പിരിച്ചുവിട്ടവരിലുണ്ട്.

ട്വിറ്ററിന്റെ മേധാവിയായി താൻ തന്നെ  തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച്  ഉപയോക്താക്കളുടെ അഭിപ്രായം തേടി മസ്ക് വോട്ടെടുപ്പും നടത്തിയിരുന്നു.57.5 ശതമാനം പേരും  മസ്കിന്റെ രാജിയാണ് ആവശ്യപ്പെട്ടത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്