വാട്ട്സ്ആപ്പില്‍ പുതിയൊരു ഫീച്ചര്‍; ഇത് അഡ്മിന്‍മാര്‍ക്ക് പണിയാകും

വാട്ട്സ്ആപ്പ് ഫെയ്സ്ബുക്ക് ഏറ്റെടുത്തതോടെ പുതിയ ഫീച്ചറുകള്‍ക്ക് അനുദിനം സാക്ഷ്യം നഹിക്കുകയാണ്  ഉപയോക്താക്കള്‍. ഇപ്പോള്‍ ഏറ്റവും ഒടുവിലായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് “ഡിസ്മിസ് അസ് അഡ്മിന്‍”.

ഡിസ്മിസ് അസ് അഡ്മിന്‍ പേരു സൂചിപ്പിക്കും പോലെ അഡ്മിനെ പുറത്താക്കല്‍ത്തന്നെ. ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ സാധാരണയായി ഒന്നിലധികം അഡ്മിനുകള്‍ ഉണ്ടായിരിക്കും. ഇനി ഒരു ഗ്രൂപ്പ് അഡ്മിനെ ആ സ്ഥാനത്തു നിന്ന് മാറ്റണമെന്നുണ്ടെങ്കില്‍ അതിനായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് ഡിസ്മിസ് അസ് അഡ്മിന്‍. ഇതു വഴി ഒരു ഗ്രൂപ്പ് അഡ്മിന് മറ്റൊരു അഡ്മിനെ ഗ്രൂപ്പി്ല്‍ നിലനിര്‍ത്തികൊണ്ടു തന്നെ തല്‍സ്ഥാനത്തു നിന്ന് മാറ്റുവാനാകും.

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാട്‌സാപ്പിന്റെ അടിക്കടി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്. ഇനി മുതല്‍ സന്ദേശങ്ങള്‍ അയക്കുന്നതിലും നിബന്ധനകള്‍ വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അനാവശ്യ സന്ദേശങ്ങളെ തടുക്കുന്നതാണ് പുതിയ മറ്റൊരു ഫീച്ചര്‍. ഒന്നിച്ച് ഒരു നിശ്ചിത പരിധിയില്‍ കൂടുതല്‍ ആളുകളിലേക്ക് അയയ്ക്കപ്പെടുന്ന വാട്സ്ആപ്പ് സന്ദേശങ്ങള്‍ വാട്സ്ആപ്പ് പരിശോധനയ്ക്ക് വിധേയമാക്കുകയും അത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ക്ക് പ്രസ്തുത സന്ദേശം നിരവധി തവണ ഫോര്‍വാര്‍ഡ് ചെയ്യപ്പെടുവരുന്നതാണെന്ന അറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുകയും ചെയ്യും.

നിലവില്‍ അപരിചിതരായ ആളുകള്‍ നിങ്ങള്‍ക്ക് സന്ദേശം അയക്കുമ്പോള്‍ അത് സ്പാം ആണോ എന്ന് ഫെയ്സ്ബുക്ക് ചോദിക്കാറുണ്ട്. ഇതിനായി പ്രത്യേക റിപ്പോര്‍ട്ട് സ്പാം ബട്ടണ്‍ നല്‍കിയിട്ടുണ്ട്. ഒരു ഫോണ്‍ നമ്പര്‍ ഒരു പരധിയില്‍ കൂടുതല്‍ സ്പാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ആ നമ്പര്‍ വാട്സ്ആപ്പ് ബ്ലോക്ക് ചെയ്യും. കോണ്‍ടാക്റ് ഇന്‍ഫോ സെക്ഷനിലും റിപ്പോര്‍ട്ട് സ്പാം ബട്ടണ്‍ കാണാവുന്നതാണ്.

Latest Stories

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍