രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം 953.80 ദശലക്ഷമായതായി സി ഒ എ ഐ റിപ്പോര്‍ട്ട്

രാജ്യത്തെ സ്വകാര്യ ടെലികോം വരിക്കാരുടെ മൊത്തം എണ്ണം കഴിഞ്ഞ ഒക്ടോബറോടെ 953.80 ദശലക്ഷത്തിലെത്തി. രാജ്യത്തെ ടെലികോം, ഇന്റര്‍നെറ്റ്, സാങ്കേതികവിദ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സി.ഒ.എ.ഐ) ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

റിലയന്‍സ് ജിയോ, മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എം ടി എന്‍ എല്‍) എന്നിവയുടെ വരിക്കാര്‍ ഉള്‍പ്പെടെയാണ് ഈ കണക്ക്. 29.90 ശതമാനം വിപണി വിഹിതത്തോടെ ‘ഭാരതി എയര്‍ടെല്ലാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവ്. ഒക്ടോബര്‍ മാസം മാത്രം അധികമായി 3.15 ദശലക്ഷം വരിക്കാരെയാണ് എയര്‍ടെല്ലിന് ലഭിച്ചത്.

ഇതോടെ എയര്‍ടെല്ലിന്റെ ആകെ വരിക്കാരുടെ എണ്ണം 285.20 ദശലക്ഷം ആയി ഉയര്‍ന്നു. എയര്‍ടെല്ലിന് തൊട്ടുപുറകിലായി വോഡഫോണാണ്. ഒക്ടോബര്‍ അവസാനം വരെയുള്ള വോഡഫോണിന്റെ വരിക്കാരുടെ എണ്ണം 208.32 ദശലക്ഷം ആണ്. ഒക്ടോബര്‍ മാസം അവസാനിക്കുമ്പോള്‍ ഐഡിയയ്ക്ക് 190.87 ദശലക്ഷം വരിക്കാരുണ്ട്.

മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ യു പി (ഈസ്റ്റ്) സര്‍ക്കിളാണ് ഒന്നാമത്. 83.62 ദശലക്ഷം വരിക്കാരുമായാണ് യു പി ഈസ്റ്റ് സര്‍ക്കിള്‍ ഈ നേട്ടം കൈവരിച്ചത്. 79.48 ദശലക്ഷം വരിക്കാരുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്തെ ഓരോ മൂലയിലും മൊബൈല്‍ കണക്റ്റിവിറ്റി എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് സി ഒ എ ഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ് മാത്യൂസ് പറഞ്ഞു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ