സൂം കുതിച്ചു ചാട്ടത്തില്‍ വിയര്‍ത്ത് ഫെയ്‌സ്ബുക്ക്; പൊരുതി നില്‍ക്കാന്‍ പുതിയ നീക്കം; മാറ്റം ഉടനെ

ലോക്ഡൗണിനെ തുടര്‍ന്ന് ലോകം വീടുകളിലേക്ക് ചുരുങ്ങിയതോടെ വീഡിയോ കോളിംഗിന്റെ ഒരു വിസ്ഫോടനം തന്നെയാണ് ലോകത്ത് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനാല്‍ തന്നെ അത്തരം വീഡിയോ കോളിംഗ് ആപ്പുകള്‍ക്കും സുവര്‍ണകാലമാണ് ഇപ്പോല്‍. അത്തരത്തില്‍ ഇപ്പോള്‍ ഏറെ മിന്നിച്ചു നില്‍ക്കുന്ന ആപ്പാണ് സൂം. 30 കോടിയോളം പുതിയ ഉപഭോക്താക്കളെ കമ്പനിയ്ക്ക് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ വന്‍തോതിലുള്ള ഉപയോഗം വെട്ടിലാക്കിയിരിക്കുന്നത് ഫെയ്‌സ്ബുക്കിനെയാണ്. സൂംമിന്റെ കുതിപ്പില്‍ ഫെയ്‌സ്ബുക്ക് വിയര്‍ക്കുകയാണെന്ന് തന്നെ പറയാം. എന്നാല്‍ പിടിച്ചു നില്‍പ്പ് അനിവാര്യമായതിനാല്‍ പുതിയ മാറ്റങ്ങള്‍ അതിവേഗം സാദ്ധ്യമാക്കാനുള്ള നിക്കത്തിലാണ് ഫെയ്‌സ്ബുക്ക്.

സൂമിനെ ചുരുട്ടി കെട്ടാന്‍ നിലവിലെ വീഡിയോ കോളിംഗ് രീതികള്‍ മെച്ചപ്പെടുത്തുക എന്നത് തന്നെയാണ് ഫെയ്‌സ്ബുക്കിന് മുന്നിലുള്ള മാര്‍ഗം. ഇപ്പോള്‍ തങ്ങളുടെ മെസഞ്ചര്‍ ആപ്പില്‍, മെസഞ്ചര്‍ റൂംസ് എന്ന പേരില്‍ ഒരു വീഡിയോ കോണ്‍ഫറന്‍സ് വേര്‍ഷന്‍ സൃഷ്ടിക്കുകയാണ് ഫെയ്സ്ബുക്ക്. ഈ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഒരു സമയത്ത് 50 പേരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്താം. കമ്പനിയുടെ വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ മറ്റ് ആപ്പുകളിലൂടെയും ഗ്രൂപ്പ് വീഡിയോ കോളിംഗ് സാധ്യമാക്കുമെന്ന കമ്പനി അറിയിച്ചു. വരുന്ന ആഴ്ചകളില്‍ തന്നെ ഇതു പ്രതീക്ഷിക്കാം.

സൂമില്‍ 100 പേര്‍ക്കു വരെ ഒരേസമയം വീഡിയോ കോളിംഗില്‍ സമ്മേളിക്കാം. എന്നാല്‍, സൂമിന്റെ ഫ്രീ കോളിന്റെ സമയപരിധി 40 മിനിറ്റാണ്. ഇതു കഴിഞ്ഞ് വീഡിയോ കോളിംഗ് തുടരാന്‍ വീണ്ടും വിളിക്കുകയോ, അല്ലെങ്കില്‍ പ്രതിമാസം 20 ഡോളറോളം നല്‍കി പെയ്ഡ് സര്‍വീസ് ഉപയോഗിക്കുകയോ ചെയ്യണം. എന്നാല്‍ ഫെയ്സ്ബുക്കില്‍ സേവനം പെയ്ഡ് അല്ല. എത്ര നേരം വേണമെങ്കിലും വീഡിയോ കോള്‍ തുടരാം. ഇത് സൂമിലേക്കാള്‍ ഫെയ്‌സ്ബുക്കിന് മുന്‍തൂക്കം നല്‍ക്കുന്ന ഒന്നാണ്. കോളില്‍ പങ്കെടുക്കാന്‍ ഫെയ്സ്ബുക് അക്കൗണ്ട് വേണ്ട എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, എഫ്ബി അക്കൗണ്ടുള്ള ഒരാള്‍ക്കു മാത്രമെ കോള്‍ തുടങ്ങാനാകൂ എന്നുമാത്രം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ