ജിയോ പിടിമുറുക്കി; എയര്‍ടെല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍.39 ശതമാനം ഇടിവാണ് മൂന്നാം പാദത്തില്‍ പറത്തുവിട്ട കണക്കുകള്‍ പ്രകാരം എയര്‍ടെല്ലിന് ഉണ്ടായിരിക്കുന്നത്. മുകേഷ് അംബാനി ജിയോയുമായി എത്തിയപ്പോള്‍ രാജ്യത്തെ ടെലികോം വ്യവസായം ഒട്ടാകെ ഇടിഞ്ഞിരുന്നു. ഇതില്‍ നല്ല പരിക്ക് പറ്റിയ ടെലികോം കമ്പനിയായിരുന്നു എയര്‍ടെല്‍. കൂടാതെ ട്രായ് നടത്തിയ അപ്രതീക്ഷിത പരിഷ്‌കരണങ്ങളും എയര്‍ടെല്ലിന് തിരിച്ചടിയായി.

ഇന്ത്യയ്ക്കകത്തും പുറത്തും ഇന്റര്‍നെറ്റ് കണക്ഷന്‍ നിരക്കുകള്‍ കുത്തനെ കുറച്ചതും,കടുത്ത താരിഫ് മത്സരവും എയര്‍ടെല്ലിന്റെ ലാഭത്തെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ എയര്‍ടെല്ലിന് 504 കോടിയായിരുന്നു ലാഭമെങ്കില്‍ ഇപ്പോള്‍ 306 കോടിയായി കൂപ്പുകുത്തിയിരിക്കുകയാണ്. കഴിഞ്ഞ പാദത്തില്‍ 343 കോടി രൂപയായിരുന്നു കമ്പനിക്കുണ്ടായ ലാഭം.

ഈ വര്‍ഷം എയര്‍ടെല്ലിന്റെ ആകെ വരുമാനം 13 ശതമാനം ഇടിഞ്ഞ് 20319 കോടി രൂപയിലെത്തിയിരിക്കുകയാണ്. എന്നാല്‍ മുന്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 21,777 കോടിയായിരുന്നു. 28.9 കോടി വരിക്കാരുള്ള എയര്‍ടെല്ലിനുള്ളത്. ഇന്റര്‍നെറ്റ് കണക്ഷന്‍ നിരക്ക് ആറു പൈസയായി കുറച്ചതാണ് കമ്പനിക്ക് ഇപ്പോള്‍ വന്‍ തിരിച്ചടിയായിരിക്കുന്നതെന്നാണ് നിരീക്ഷണം. എയര്‍ടെല്ലിന് മാത്രമല്ല,വോഡഫോണ്‍, ഐഡിയ കമ്പനികളുടെ വരുമാനവും കുത്തനെ കുറഞ്ഞിട്ടുണ്ട്.

എയര്‍ടെല്ലിന്റെ ഐയുസി നഷ്ടം 1,061.5 കോടി രൂപയാണ്. ഐയുസി വെട്ടിക്കുറച്ചപ്പോഴുണ്ടായ പ്രതിസന്ധിയും കമ്പനിയെ തളര്‍ത്തിയിരുന്നു. വരും പാദങ്ങളില്‍ വരുമാനം ഇനിയും കുത്തനെ താഴാന്‍ ഇത് കാരണമാകുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. വരുമാനത്തിലിടവ് വന്നിട്ടുണ്ടെങ്കിലും എയര്‍ടെല്ലിന് 81 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചുവെന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നാണാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ