കേരളത്തില്‍ ഇനി കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം; യുപിഐ എടിഎം മെഷീനുകള്‍ ഉടന്‍ എത്തും

കേരളത്തില്‍ ഉടന്‍തന്നെ യുപിഐ എടിഎം മെഷീനുകള്‍ വിതരണം ചെയ്യുമെന്ന് സഹകരണ സ്ഥാപനമായ മലബാര്‍ കോപ് ടെക് അറിയിച്ചു. എടിഎമ്മില്‍ നിന്ന് കാര്‍ഡ് ഉപയോഗിക്കാതെ പണമെടുക്കാന്‍ സാധിക്കുന്ന സംവിധാനമായ ഇന്റര്‍റോപ്പറബിള്‍ കാര്‍ഡ്‌ലെസ് ക്യാഷ് വിഡ്രോവല്‍ യാഥാര്‍ത്ഥ്യമാകുകയാണ് യുപിഐ എടിഎം മെഷീനുകളിലൂടെ.

ഇതിനായി യുപിഐ വിവരങ്ങള്‍ നല്‍കിയാണ് പണം പിന്‍വലിക്കേണ്ടത്. മെഷീന്‍ ബുക്കിംങ് ആരംഭിച്ചതായി മലബാര്‍ കോപ് ടെക് അധീകൃതര്‍ അറിയിച്ചു. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത യുപിഐ ആപ്പ് ഉള്ള ആര്‍ക്കും ഇത്തരത്തില്‍ പണം പിന്‍വലിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ മുംബൈയില്‍ മാത്രമാണ് യുപിഐ -എടിഎം സേവനം നിലവിലുള്ളത്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഉടന്‍തന്നെ ഈ സേവനം വ്യാപിപ്പിക്കും. ഇതിനായി പുതിയ കൗണ്ടര്‍ സ്ഥാപിക്കുന്നതിന് പകരം രാജ്യത്തുടനീളമുള്ള എടിഎം കൗണ്ടറുകളില്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്താനാണ് കൂടുതല്‍ സാധ്യത. രാജ്യത്തിന്റെ സാങ്കേതിക-സാമ്പത്തിക മേഖലയിലെ പുത്തന്‍ ചുവട്‌വെയ്പ്പാണ് പദ്ധതി.

Latest Stories

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍

പത്തനംതിട്ടയില്‍ പക്ഷിപ്പനി; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ; യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

വിമര്‍ശനങ്ങള്‍ കടുത്തതോടെ ഇന്ത്യക്കാരുടെ ആരോഗ്യത്തിലും കരുതല്‍; ചേരുവകളില്‍ മാറ്റം വരുത്തുമെന്ന് ലെയ്‌സ് നിര്‍മ്മാതാക്കള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ചിത്രം ആനന്ദ് ഏകർഷിയുടെ 'ആട്ടം'; വിജയരാഘവൻ മികച്ച നടൻ

സൗജന്യ വൈദ്യുതി, ചൈനയിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കൽ അടക്കം 10 വാഗ്ദാനങ്ങള്‍; ഇത് 'കെജ്‌രിവാളിന്റെ ഗ്യാരണ്ടി'