വിദ്വേഷപ്രസംഗം: ഫെയ്സ്ബുക്കിനും ട്വിറ്ററിനും യൂറോപ്യന്‍ യൂണിയന്‍റെ അവസാന താക്കീത്

വിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന താക്കീതുമായി യൂറോപ്യന്‍ യൂണിയന്‍. ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവ അടക്കമുള്ള എല്ലാ സോഷ്യല്‍ മീഡിയപ്ലാറ്റ്ഫോമുകള്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്.

പെട്ടെന്ന് ഇക്കാര്യത്തില്‍ പ്രതികരണം സ്വീകരിക്കുന്ന കാര്യത്തില്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇപ്പോഴും പരാജയപ്പെടുന്നതായി യൂറോപ്യന്‍ യൂണിയന്‍റെ ഉന്നതസ്ഥാപനമായ യൂറോപ്യന്‍ കമ്മീഷന്‍ പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന് നിര്‍ദേശം നല്‍കും.

വര്‍ഗീയത വളര്‍ത്തുന്നതും അക്രമപരത നിറഞ്ഞു നില്‍ക്കുന്നതുമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിയന്ത്രിക്കുന്നതിനായുള്ള സ്ഥാപനങ്ങളാണ് ഇവ രണ്ടും. ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് ഫെയ്സ്ബുക്ക്, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉറപ്പു നല്‍കിയിരുന്നു. ഇത്തരം വിഷയങ്ങളില്‍ 24 മണിക്കൂറില്‍ തീരുമാനം ഉണ്ടാക്കുമെന്ന് 2016 മെയിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ തീരുമാനമറിയിച്ചത്.

എന്നാല്‍ ഇത്തരത്തിലുള്ള 28% കേസുകളിലും ഇവ നീക്കം ചെയ്യാന്‍ തന്നെ ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കുന്നതായാണ് കാണുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥ മരിയ ഗബ്രിയേല്‍ പറഞ്ഞു. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും അവര്‍ അറിയിച്ചു.

ഈ വര്‍ഷം തുടക്കത്തില്‍ ഗൂഗിളിന് 2.8 ബില്ല്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കും മുന്‍പേ തന്നെ ജര്‍മ്മനി, യു.കെ മുതലായ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചുകഴിഞ്ഞു.

Latest Stories

രണ്ടാം ഭര്‍ത്താവുമായി നിയമപോരാട്ടം, പിന്തുണയുമായി ആദ്യ ഭര്‍ത്താവ്; രാഖി സാവന്തിനൊപ്പം പാപ്പരാസികള്‍ക്ക് മുന്നില്‍ റിതേഷും

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം

രംഗണ്ണന്റെ 'അർമാദം'; ആവേശത്തിലെ പുതിയ ഗാനം പുറത്ത്

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു