ഇനി വീട്ടിലും 5 ജി 'ടവര്‍'; കേബിളും ഒപ്റ്റിക് ഫൈബറും വേണ്ട; 64 ഉപകരണങ്ങള്‍ വരെ കണക്റ്റു ചെയ്യാം; പരിധിയില്ലാത്ത ഇന്റര്‍നെറ്റും ഒടിടി സേവനങ്ങള്‍; വിലയും തുശ്ചം; ഞെട്ടിച്ച് ജിയോ

വീട്ടിലൊരു ഒരു 5 ജി ‘ടവര്‍’ എന്ന ആശയം നടപ്പാക്കാനൊരുങ്ങി റിലയന്‍സ് ജിയോ. വിനായക ചതുര്‍ത്ഥി ദിനമായ സെപ്തംബര്‍ 19നാണ് ജിയോ എയര്‍ ഫൈബര്‍ ഉപഭോക്താക്കള്‍ക്കായി റിലയന്‍സ് അവതരിപ്പിക്കുക. കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് വിപ്ലവം എന്നാണ് പുതിയ പദ്ധതിയെ റിലയന്‍സ് വിശേഷിപ്പിച്ചിരിക്കുന്നത്. തുടക്കത്തില്‍ 20 കോടി വീടുകളിലാണ് എയര്‍ ഫൈബര്‍ എത്തിക്കുക.

ഉപയോക്താക്കള്‍ക്ക് ലാസ്റ്റ്-മൈല്‍ കണക്റ്റിവിറ്റി നല്‍കാന്‍ കേബിളുകളോ ഒപ്റ്റിക് ഫൈബറോ ആവശ്യമില്ലാത്തതിനാല്‍ ജിയോ എയര്‍ഫൈബര്‍ ഒരു 5 ജി വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ആയിരിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കി.

കമ്പനിയുടെ നാല്‍പ്പത്തിയാറാമത് വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജിയോ ഫൈബര്‍ കണക്റ്റിവിറ്റി നിലവില്‍ പ്രതിദിനം 15,000 പരിസരങ്ങളെ ബന്ധിപ്പിക്കുന്നു, ജിയോ എയര്‍ ഫൈബറോടെ പ്രതിദിനശേഷി 150,000 കണക്ഷനുകളിലേക്ക് വ്യാപിപ്പിക്കും. ഈ വര്‍ദ്ധനവ് മൂന്ന് വര്‍ഷത്തിനുള്ളില്‍ ടെലികോം വിപണിയെ വളരാന്‍ സഹായിക്കും.

ഇന്‍-ബില്‍റ്റ് വൈ-ഫൈ 6 സാങ്കേതികവിദ്യയുള്ള പ്ലഗ്-ആന്‍ഡ്-പ്ലേ ഉപകരണമായ ഏക്സ് സ്ട്രീം എയര്‍ ഫൈബര്‍, വിശാലമായ ഇന്‍ഡോര്‍ കവറേജും ഒരേസമയം 64 ഉപകരണങ്ങള്‍ വരെ കണക്റ്റുചെയ്യാനുള്ള ശേഷിയും വാഗ്ദാനം ചെയ്തുകൊണ്ട് ഈ വിടവ് പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

5ജി നെറ്റ് വര്‍ക്ക് ഉപയോഗിച്ചാകും എയര്‍ ഫൈബര്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക. തുടക്കത്തില്‍, ഡല്‍ഹി, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ജിയോ ഫൈബര്‍ അവതരിപ്പിക്കുക.

ഉപഭോക്താക്കള്‍ ഒരു ജിയോ എയര്‍ഫൈബര്‍ റൂട്ടര്‍ ബോക്സ് വാങ്ങുകയും അത് ഒരു പവര്‍ പോയിന്റുമായി ബന്ധിപ്പിക്കുകയും വേണം. ഉപകരണം അടുത്തുള്ള ടവറുകളില്‍ നിന്ന് 5ജി സിഗ്‌നല്‍ എടുക്കുകയും വീട്ടില്‍ അതിവേഗ വൈഫൈ ഇന്റര്‍നെറ്റ് നല്‍കുകയും ചെയ്യും.

ജിയോ ഫൈബര്‍ റൂട്ടറിന് 1.09ജിബിപിഎസ് വേഗത വരെ ഇന്റര്‍നെറ്റ് വേഗത വാഗ്ദാനം ചെയ്യാന്‍ കഴിയും. ഇത് സ്മാര്‍ട്ട് ടിവികളിലെ ഒടിടി ആപ്പുകളില്‍ ബഫര്‍ രഹിത വീഡിയോ സ്ട്രീമിംഗ് നല്‍കുന്നതിനും കുറഞ്ഞ ലേറ്റന്‍സിയില്‍ ഒന്നിലധികം ഉപകരണങ്ങളുടെ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നതിനും പര്യാപ്തമാണ്. ആദ്യഘട്ടത്തില്‍ പരിധിയില്ലാത്ത 5ജി സേവനമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.

ഉപഭോക്താക്കള്‍ക്കുള്ള താരിഫ് പ്ലാനുകള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 6000 താഴെയുള്ള പ്ലാനുകളായിരിക്കും ജിയോ അവതരിപ്പിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ജിയോയുടെ മുഖ്യ എതിരാളിയായ എയര്‍ടെല്‍ 799 രൂപയില്‍ ആരംഭിക്കുന്ന പ്ലാനുകളോടെ എക്സ്ട്രീം എയര്‍ ഫൈബര്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. 4,435 രൂപയ്ക്ക് ആറ് മാസത്തെ പ്ലാനും ഇതില്‍ ലഭ്യമാണ്. ഇതില്‍ കുറവ് താരിഫ് പ്രഖ്യാപിച്ചായിരിക്കും ജിയോ കളം പിടിക്കുക.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി