വെള്ളം ഒരു പ്രശ്‌നമല്ല; ഫോണ്‍ കഴുകിയെടുക്കാം; 200എംബി ക്യാമറ; 15 മിനിട്ടില്‍ ഫുള്‍ ചാര്‍ജ്; വിലയും തുച്ഛം; പുതുവര്‍ഷത്തില്‍ ഞെട്ടിക്കാന്‍ നോട്ട് 13 സീരീസ് ഫോണുമായി റെഡ്മി

രാജ്യത്ത് പുതിയൊരു ഫോണ്‍ വിപ്ലവം സൃഷ്ടിക്കാന്‍ തയാറെടുത്ത് റെഡ്മി. റെഡ്മി പുറത്തിറക്കുന്ന അടുത്ത തലമുറ സ്മാര്‍ട്ട്‌ഫോണുകളുടെ വിവരങ്ങള്‍ ചോര്‍ന്നതോടെയാണ് വിപണിയില്‍ പുതു വിപ്ലവം സൃഷ്ടിക്കുമെന്ന് ഉറപ്പായത്. ജനുവരി നാലിനാണ് ഫോണിന്റെ ഔദ്യോഗിക ലോഞ്ചിങ്ങ് നടക്കുന്നത്.

റെഡ്മി നോട്ട് 13 സീരീസാണ് അടുത്തതായി വിപണിയിലെത്താന്‍ പോകുന്നത്. റെഡ്മി നോട്ട് 12 സീരീസ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രാജ്യത്ത് ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ + എന്നിവയുടെ പിന്‍ഗാമിയായിട്ടായിരിക്കും വരുന്നത്.

റെഡ്മി നോട്ട് 13 സീരീസ് ഇതിനകം ചൈനയില്‍ ലോഞ്ച് ചെയ്ത് കഴിഞ്ഞു. ഇതിനിടയില്‍ റെഡ്മി നോട്ട് 13 ഫൈവ് ജി സീരിസിന്റെ നാല് വേരിയന്റുകളുടെ വിവരങ്ങളാണ് ലീക്കായിരിക്കുന്നത്.

5 ജി വേരിയന്റുകള്‍ ചൈനീസ് വേരിയന്റിന് സമാനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെക് റിവ്യൂവര്‍മാരും ഇത് സംബന്ധിച്ചുള്ള വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട് പങ്ക് വെച്ചിട്ടുണ്ട്. റെഡ്മി നോട്ട് 13 4 ജി, റെഡ്മി നോട്ട് 13 പ്രോ 4 ജി എന്നിവയ്ക്ക് താങ്ങാനാവുന്ന വിലയും കിടിലന്‍ ഫീച്ചേഴ്‌സും ഉണ്ടായിരിക്കുമെന്നാണ് പുറത്ത് വരുന്ന ഒരു റിപ്പോര്‍ട്ട്. വാര്‍ട്ടര്‍ ഫ്രൂഫ് അടക്കമുള്ള സംവിധാനങ്ങള്‍ പുതിയ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോഞ്ചിന് മുന്നോടിയായി 4 ജി വേരിയന്റുകളെക്കുറിച്ചുള്ള ചില വിശദാംശങ്ങളും ചോര്‍ന്നിട്ടുണ്ട്. റെഡ്മി നോട്ട് 13-4 ജിയില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 33 വാട്ട് ചാര്‍ജിങ്ങ് സപ്പോര്‍ട്ടാണ് ഇതിനുള്ളത്. 108 എംപി പ്രൈമറി ക്യാമറ ഫൈവ് ജി വേരിയന്റില്‍ പ്രതീക്ഷിക്കാം. സ്‌നാപ്ഡ്രാഗണ്‍ 685 ചിപ് സെറ്റാണ് ഇതിന്റെ കരുത്ത്
റെഡ്മി നോട്ട് 13 പ്രോ 4 ജിക്ക് ഹീലിയോ ജി 99-അള്‍ട്രാ ചിപ്പാണുള്ളത്. 5000 Fw-FF¨v ബാറ്ററിയും 67 വാട്ട് ചാര്‍ജിങ്ങ് സപ്പോര്‍ട്ടിങ്ങും ഉണ്ടാവും. ഇതോടൊപ്പം 200 എംപി പ്രൈമറി ക്യാമറയും ഇതിനുണ്ട്. റെഡ്മി നോട്ട് 13 പ്രോ പ്ലസില്‍ 1.5 കെ റെസല്യൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് പാനലും കര്‍വ്ഡ് എഡ്ജ് അമോലെഡ് പാനല്‍ ലഭിക്കും. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 എംപി പ്രൈമറി ക്യാമറ ഇതിലുണ്ട്. 5000 Fw-FF¨v ബാറ്ററിയും 120 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് സപ്പോര്‍ട്ടും 7200 അള്‍ട്രാ ചിപ്പ് സെറ്റും ഇതിലുണ്ട്. മികച്ച ഫോണായിരിക്കും ഇതെന്ന് വ്യക്തമാണ്.

മീഡിയടെക് ഡൈമന്‍സിറ്റി 9200+ ചിപ്സെറ്റിന്റെ കരുത്തിലായിരിക്കും റെഡ്മി നോട്ട് 13 സീരീസ് സ്മാര്‍ട്ട്‌ഫോണുകളിലെ ഏറ്റവും വില കൂടിയ മോഡല്‍ പ്രവര്‍ത്തിക്കുക. വിവരങ്ങള്‍ അനുസരിച്ച് റെഡ്മി നോട്ട് 12 സീരീസിലെ ഒരു ഫോണിലുള്ള ക്വാഡ് ക്യാമറ യൂണിറ്റില്‍ 200 മെഗാപിക്‌സല്‍ സാംസങ് എച്ച്പി3 പ്രൈമറി റിയര്‍ സെന്‍സര്‍ ഉണ്ടായിരിക്കും.

നിലവില്‍ റെഡ്മിയ്ക്ക് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പുതിയ ഫോണ്‍ പുറത്തിറക്കുന്നതോടെ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഉപയോക്താക്കളെ സമ്പാദിക്കാം എന്ന പ്രതീക്ഷയും റെഡ്മിയ്ക്ക് ഉണ്ട്. അതിനാല്‍ തന്നെയാണ് ജനുവരി 4ന് ഫോണ്‍ അവതരിപ്പിക്കാന്‍ റെഡ്മി തയ്യാറായിരിക്കുന്നത്.

ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഫോണിന് 22,999 രൂപ മുതല 32,999 രൂപയുള്ള റേഞ്ചിന് ഇടയിലായിരിക്കും വിലയെന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അധികം വൈകാതെ തന്നെ റെഡ്മി തങ്ങളുടെ പുതിയ ഫോണിന്റെ ഔദ്യോഗിക വില പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

ജയിൽ ചാടിയത് സെല്ലിലെ അഴികൾ മുറിച്ച്; തുണികൾ കൂട്ടിക്കെട്ടി കയറാക്കി മതിലിൽ നിന്ന് താഴേക്കിറങ്ങി, ഗോവിന്ദച്ചാമിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചു?

ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച

ചാത്തൻപാറ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടെ അപകടം; 200 അടി താഴ്ചയുള്ള കൊക്കയിൽ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ അഭിവൃദ്ധിപ്പെടേണ്ടത് യുഎസിന്റെ ആവശ്യം; സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ട്രംപ്

കേരളത്തിലെ അഞ്ച് സര്‍വകലാശാല വിസിമാര്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍; വിവരങ്ങള്‍ പുറത്തുവിട്ട് സംഘാടകര്‍

സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറായി സംസ്ഥാന സര്‍ക്കാര്‍; നടപടി മതസംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന്

IND vs ENG: പോരാടി വീണ് പന്ത്, ഇന്ത്യ ഒന്നാം ഇന്നിം​ഗ്സിൽ ഓൾഔട്ട്

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു; അവധി അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെയെന്ന് വ്യോമയാന മന്ത്രി

IND VS ENG: 'ആ പരിക്കിന് കാരണക്കാരൻ അവൻ തന്നെ'; പന്തിനെ രൂക്ഷമായി വിമർശിച്ച് ഇം​ഗ്ലീഷ് താരം