ഐ ഫോണ്‍ 15 സീരിസ് വില്‍പ്പന ആരംഭിച്ചു;വിപണിയിലെത്തിയത് നാല് മോഡലുകള്‍; മുംബൈയിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ മണിക്കൂറുകള്‍ കാത്ത് നിന്ന് ആരാധകര്‍

ഇന്ന് പുറത്തിറങ്ങിയ ആപ്പിള്‍ ഐ ഫോണ്‍ 15 സീരിസ് സ്വന്തമാക്കാന്‍ മുംബൈയിലെ ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറിന് മുന്നില്‍ മണിക്കൂറുകളോളം വരിവരിയായി കാത്ത് നിന്ന് ആരാധകര്‍. മുംബൈയിലെ ബികെസിയില്‍ തുടക്കമിട്ട ഇന്ത്യയിലെ ആദ്യ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആദ്യ ദിവസം തന്നെ ഐ ഫോണ്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍ ആരാധകരെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഐ ഫോണ്‍ വാങ്ങുന്നതിനായി മുംബൈയില്‍ എത്തിയവരും നിരവധിയാണ്. ഇന്ത്യയെ കൂടാതെ 40ഓളം രാജ്യങ്ങളിലും ഐ ഫോണ്‍ 15 സീരിസ് പുറത്തിറങ്ങുന്നത് ഇന്ന് തന്നെയാണ്.  പ്രീ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് മുഴുവന്‍ പണവും നല്‍കി ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഫോണ്‍ വാങ്ങാനാകും.

പ്രീ ഓര്‍ഡര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും സ്‌റ്റോറുകളിലെത്തി ഐ ഫോണുകള്‍ വാങ്ങാന്‍ കഴിയും. ഐ ഫോണ്‍ 15, ഐ ഫോണ്‍ 15 പ്ലസ്, ഐ ഫോണ്‍ 15 പ്രോ, ഐ ഫോണ്‍ പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാണ് വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ അടിസ്ഥാന മോഡല്‍ ആയ ഐ ഫോണ്‍ 15 സീരീസ് സ്വന്തമാക്കണമെങ്കില്‍ 79,900 രൂപ നല്‍കണം. എന്നാല്‍ 256 ജി ബി സ്റ്റോറേജോട് കൂടി 89,900 രൂപക്കും 512 ജി ബി 1,09,900 രൂപക്കും ലഭിക്കും. ഐ ഫോണ്‍ 15 പ്ലസ് 128 ജി ബി വേരിയന്റിന് 89,900 രൂപക്കും 256 ജി ബി വേരിയന്റിന് 99900 രൂപക്കും ലഭ്യമാവും. എന്നാല്‍ 512 ജി ബി യുള്ള ഫോണ്‍ സ്വന്തമാക്കണമെങ്കില്‍,119900 രൂപ നല്‍കണം.

ഐ ഫോണ്‍ 15 പ്രോയുടെ 128 ജി ബി സ്റ്റോറേജിന് 1,34,900 രൂപയും 256 ജി ബി വേരിയന്റിന് 1,44900 രൂപയും,512 ജി ബി വേരിയന്റിന് 1,64,900 രൂപയും നല്‍കണം. എന്നാല്‍ 1 ടി ബി സ്റ്റോറേജ് ലഭിക്കണമെങ്കില്‍ 1,84900 രൂപ നല്‍കണം.

ഐഫോണ്‍ 15 പ്രോ മാക്സിന്റെ 256 വേരിയന്റ് 1,59,900 രൂപയും 512 ജി ബി വേരിയന്റിന് 1,79,900 രൂപ നല്‍കണം. ഏറ്റവും മുന്‍നിരയിലുള്ള 1 ടി ബി പതിപ്പ് സ്വന്തമാക്കാന്‍ 1,99,900 രൂപ വേണം.

ഇന്ത്യക്ക് പുറത്ത് ഐ ഫോണ്‍15 സീരിസ് 799 ഡോളറിനു ലഭിക്കും. ഐഫോണ്‍ 15 പ്ലസ് 899 ഡോളറിനു ആണ് വിപണിയില്‍ ലഭ്യമാവുക. ഐ ഫോണ്‍ 15 പ്രോ വില മുമ്പത്തേത് പോലെ തന്നെ 999 ഡോളറിനു ലഭിക്കും. എന്നാല്‍ ഐ ഫോണ്‍ പ്രോ മാക്സ് സ്വന്തമാക്കാന്‍ 1,199 ഡോളര്‍ നല്‍കണം.ഫോണ്‍ 15 സീരിസിനായുള്ള പ്രീ ഓര്‍ഡറുകള്‍ സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കും. മുന്‍നിര ഫോണുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ ഷിപിങ് ആരംഭിക്കുന്നതാണ്.

ഈ വര്‍ഷം ഐ ഫോണുകളിലെ ഏറ്റവും വലിയ പ്രത്യേകത യുഎസ്ബി – സി പോര്‍ട്ട് ആണ് ചാര്‍ജ് ചെയ്യുന്നതിനായി ഉള്ളത്. ഐ ഫോണില്‍ മുമ്പ് ഇത് ലഭ്യമല്ലായിരുന്നു. ഐഫോണ്‍ 15 ഡിസ്പ്ലേയ്ക്ക് 2000 നിറ്റ്സ് ഉണ്ട്. ഐഫോണ്‍ 15 ന് 6.1 ഇഞ്ച് ഡിസ്പ്ലേ ആണ് ഉള്ളതെങ്കിലും ഐഫോണ്‍ 15 പ്ലസിനു 6.7 ഇഞ്ച് ആണുള്ളത്. അ16 ബയോണിക് ചിപ്പ് ആണ് പുതിയ ഐഫോണ്‍ 15 ന് കരുത്തു പകരുന്നത്. രണ്ടാം തലമുറ അള്‍ട്രാ വൈഡ് ബാന്‍ഡ് ചിപ്പും ഇതിലുണ്ട്. പിങ്ക്, മഞ്ഞ, പച്ച നീല, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി