ഐഫോണ്‍ 11 ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി; വില വിവരങ്ങള്‍

ദിവസങ്ങല്‍ക്ക് മുമ്പ് ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നീ മോഡലുകളുടെ പ്രീ ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി. ഐഫോണ്‍ 11ന് 64,900 രൂപയാണ് ഇന്ത്യയിലെ വില. ഐഫോണ്‍ 11 പ്രോയ്ക്ക് 99,900 രൂപയും ഐഫോണ്‍ 11 പ്രോ മാക്‌സിനു 109,900 രൂപയും വിലയാകും. ഐഫോണ്‍ 11 പ്രോ മാക്‌സ് 512 ജിബി മോഡിന് 1,44,900 രൂപയാണ് ഇന്ത്യയിലെ വില.

ഐഫോണ്‍ ടെന്‍എസ്, ഐഫോണ്‍ ടെന്‍എസ് മാക്സ് എന്നിവയുടെ പിന്‍ഗാമികളാണ് ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ് ഫോണുകള്‍. ഐഫോണ്‍ 11 നേക്കാള്‍ ചെറിയ സ്‌ക്രീന്‍ ആണ് ഐഫോണ്‍ 11 പ്രോയ്ക്ക് . 2436×1125 പിക്സല്‍ റസലൂഷനുള്ള 5.8 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിനുള്ളത്. അതേസമയം 2688×1242 പിക്സല്‍ റസലൂഷനുള്ള 6.5 ഇഞ്ച് ഡിസ്പ്ലേയാണ് ഐഫോണ്‍ 11 പ്രോ മാക്സിന്. ഐഫോണ്‍ ആദ്യമായി ട്രിപ്പിള്‍ റിയര്‍ ക്യാമറ അവതരിപ്പിക്കുന്നത് ഈ ഫോണുകളിലാണ്. 12 എംപി ടെലിഫോട്ടോ, 12 എംപി അള്‍ട്രാ വൈഡ്, 12 എംപി വൈഡ് ആംഗിള്‍ സെന്‍സറുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

Image result for ഐഫോണ്‍ 11
ആപ്പിളിന്റെ ഏറ്റവും പുതിയ എ13 ബയോണിക് ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 18 വാട്ട് ചാര്‍ജിങ് സൗകര്യമുണ്ടാവും. ചാര്‍ജറും ഫോണിനൊപ്പം ലഭിക്കും. മിഡ്നൈറ്റ് ഗ്രീന്‍, പ്ലസ് സ്പേസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ് നിറങ്ങളില്‍ ഫോണുകള്‍ വിപണിയിലെത്തും. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ ടെന്‍ ആറിന്റെ പിന്‍ഗാമിയാണ് ഐഫോണ്‍ 11. 6.1 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ, എ13 എഐ ബയോണിക് ചിപ്പ്, 12 എംപി ടെലിഫോട്ടോ, 12 എംപി വൈഡ് ആംഗിള്‍ എന്നിവയടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനവും 12 എംപിയുടെ സെല്‍ഫി ക്യാമറയുമാണ് ഈ മോഡലിന് ഉള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ