ഡിസ്‌പ്ലേയിലെ പൊട്ടലുകള്‍ സ്വയം നന്നാക്കും; വിപണി കീഴടക്കാന്‍ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ എത്തുന്നു

നിങ്ങളുടെ കൈയില്‍ നിന്ന് താഴെ വീണ് പൊട്ടിയ സ്മാര്‍ട്ട് ഫോണിന്റെ ഡിസ്‌പ്ലേയിലെ സ്‌ക്രാച്ചുകള്‍ എങ്ങനെ പരിഹരിക്കും? തകര്‍ന്ന ഡിസ്‌പ്ലേ മാറ്റി പകരം പുതിയത് വയ്ക്കുക എന്നതാണ് നിലവിലെ രീതി. എന്നാല്‍ തകര്‍ന്ന ഡിസ്‌പ്ലേ സ്വയം പൊട്ടലുകള്‍ ഇല്ലാതാക്കിയാലോ. അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചിന്തിക്കാന്‍ വരട്ടെ.

2028 ആകുമ്പോഴേക്കും സ്‌ക്രാച്ചുകള്‍ സ്വയം പരിഹരിക്കാന്‍ കഴിയുന്ന ഡിസ്പ്ലേയുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിവിധ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളെന്നാണ് സിസിഎസ് ഇന്‍സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡിസ്‌പ്ലേയിലുണ്ടാകുന്ന തകരാറുകള്‍ അന്തരീക്ഷത്തിലെ വായുവും ബാഷ്പവുമായി ചേര്‍ന്ന് പുതിയ വസ്തു നിര്‍മിക്കപ്പെടുകയും അതുവഴി സ്‌ക്രീനില്‍ വന്ന വരകള്‍ ഇല്ലാതാവുകയും ചെയ്യുന്ന നാനോ കോട്ടിങ് സംവിധാനത്തോടെയുള്ള സ്‌ക്രീന്‍ ആയിരിക്കും. അതേ സമയം സെല്‍ഫ് ഹീലിങ് ഡിസ്‌പ്ലേ സാങ്കേതിക വിദ്യയ്ക്ക് വേണ്ടി പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, മോട്ടറോള തുടങ്ങിയ കമ്പനികള്‍ വിവിധ പേറ്റന്റുകള്‍ ഇതോടകം ഫയല്‍ ചെയ്തിട്ടുണ്ട്.

മെമ്മറി പോളിമര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്തരം ഫോണുകള്‍ തയ്യാറാക്കുന്നത്. ഇത്തരം ഡിസ്‌പ്ലേകളില്‍ ചെറിയ ചൂട് ലഭിക്കുമ്പോള്‍ തകരാറുകള്‍ സ്വയം പരിഹരിക്കപ്പെടും. എന്നാല്‍ ഇത്തരം ഡിസ്‌പ്ലേകളുടെ നിര്‍മ്മാണ ചിലവ് കൂടുതല്‍ ആയതിനാല്‍ ആദ്യം വിലകൂടിയ ഫോണുകളില്‍ മാത്രമായിരിക്കും പുതിയ സാങ്കേതിക വിദ്യ എത്തിക്കുന്നത്.

Latest Stories

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാകിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രമുഖരില്ലാതെ ബ്രസീല്‍ കോപ്പ അമേരിക്കയ്ക്ക്, ടീമിനെ പ്രഖ്യാപിച്ചു