ഷവോമി ഇത് എന്ത് ഭാവിച്ചാണ്; പുതിയ നീക്കത്തില്‍ അമ്പരന്ന് സ്മാര്‍ട്ട്‌ഫോണ്‍ വിപണി

വിലക്കുറവില്‍ അത്ഭുതപ്പെടുത്തി മികച്ച ഫീച്ചറുകളോടെ ഫോണുകള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്നു ലോകത്ത് ഏറ്റവും വിരുതുള്ള കമ്പനികളിലൊന്നാണ് ഷവോമി. ഷവോമിയുടെ പുറത്തിറങ്ങുന്ന ഫോണുകളെല്ലാം തന്നെ ഒന്നിനൊന്ന് വ്യത്യസ്തം. 48 മെഗാപിക്സല്‍ ക്യാമറ ഫീച്ചറുമായി എത്തിയ റെഡ്മി 7 സീരീസ് വിപണിയില്‍ വന്‍വിജയമാണ് കൊയ്തു കൊണ്ടിരിക്കുന്നത്. 48 ന്റെ വിജയവാഴ്ച്ച തുടര്‍ന്നു കൊണ്ടിരിക്കെ 64 മെഗാപിക്സല്‍ ക്യാമറ ഫോണ്‍ കമ്പനി അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആ പരിതിയും കടന്ന് ഷവോമിയുടെ ക്യാമറ കണ്ണുകള്‍ നീളുകയാണ്.

ഷവോമി 108 മെഗാപിക്‌സല്‍ ക്യാമറയുള്ള പുതിയ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സാംസങ്ങിന്റെ 108 മെഗാപിക്‌സല്‍ ഐസോസെല്‍ ബ്രൈറ്റ് എച്ച്എംഎക്‌സ് ക്യാമറ സെന്‍സറുള്ള സ്മാര്‍ട് ഫോണിന്റെ പണിപ്പുരയിലാണെന്നാണ് ഷവോമി എന്നാണ് വിവരം. 108 മെഗാപിക്‌സല്‍ ശേഷിയുള്ള നാല് മോഡലുകളാണ് ഷവോമി വിപണിയിലെത്തിക്കാന്‍ പോകുന്നത്.

108 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട് ഫോണുകളുടെ നാലു മോഡലുകളുടെ കോഡ്‌നാമം MIUI- യുടെ Mi ഗാലറി അപ്ലിക്കേഷന്‍ വെളിപ്പെടുത്തിയത് “ടുകാന”, “ഡ്രാക്കോ”, “ഉമി”, “സെമി” എന്നിങ്ങനെയാണ്. എന്നാല്‍ വരാനിരിക്കുന്ന സ്മാര്‍ട് ഫോണുകളുടെ മറ്റ് സവിശേഷതകളൊന്നും വെളിപ്പെടുത്തിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ ഇത് ടെക് ലോകത്ത് അവതരിപ്പിക്കുന്ന 108 മെഗാപിക്‌സലിന്റെ ആദ്യ ഫോണാകും.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി