കംപ്യൂട്ടര്‍ പോലും മാറി നില്‍ക്കും; ലോകത്തിലേക്കും ഏറ്റവും മനോഹരമായ കൈയക്ഷരം ഈ പെണ്‍കുട്ടിയുടേത്

“എന്ത് എഴുത്താടാ ഇത്, കൊച്ചിന്ന് കൊയിലാണ്ടിലോട്ടാണല്ലോ” മിക്ക വിദ്യാര്‍ത്ഥികളും തങ്ങളുടെ സ്‌കൂള്‍ ജീവിതത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ കേട്ടിരിക്കും. മനോഹരമായ കൈയക്ഷരം ഏവരിലും അത്ഭുതവും വായനക്കാരന്റെ കണ്ണുകള്‍ക്ക് ആനന്ദവും ആണ്. എന്നാല്‍ എല്ലാവര്‍ക്കും ആരെയും മയക്കുന്ന കൈയക്ഷരം ലഭിച്ചുകൊള്ളണമെന്നില്ല. പക്ഷെ ഈ പെണ്‍കുട്ടി അങ്ങനെയല്ല. മനോഹരമായ കൈയക്ഷരം കൊണ്ട് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് നേപ്പാള്‍ സ്വദേശിയായ പ്രകൃതി മല്ല.

കുറച്ചു മാസങ്ങള്‍ക്കുമുമ്പാണ് പകൃതിയുടെ കൈയക്ഷരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരാള്‍ പോസ്റ്റ് ചെയ്യുന്നത്. പിന്നെ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ താരമാവുകയായിരുന്നു പ്രകൃതി. മൈക്രോസോഫ്റ്റ് വേര്‍ഡിനെ പോലും തോല്‍പ്പിച്ചവളാണ് പ്രകൃതിയെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം.

പക്ഷെ അതൊട്ടും അതിശയോക്തിയല്ല, കംപ്യൂട്ടറിന്റെ അക്ഷരവടിവിനെ പോലും തോല്‍പ്പിക്കും ഈ എട്ടാംക്ലാസുകാരിയുടെ വടിവൊത്ത എഴുത്ത്. അക്ഷരങ്ങള്‍ തമ്മിലുള്ള അകലം പോലും കിറുകൃത്യം. അതാണ് പ്രകൃതിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കൈയെഴുത്ത് ശാസ്ത്രത്തിന്റെ പുതിയ തലങ്ങളാണ് ഇവള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതെന്നാണ് വിദ്ഗ്ധരുടെ അഭിപ്രായം. നേപ്പാളില്‍ മികച്ച കൈയെഴുത്തായി തെരഞ്ഞെടുത്തിരിക്കുന്നതും പ്രകൃതിയുടേത് തന്നെ.

ഫെയ്‌സ്ബുക്കില്‍ വൈറാലാണ് ഈ കൊച്ചുപെണ്‍കുട്ടിയുടെ അക്ഷരങ്ങള്‍. സൈനിക് ആവാസിയ മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് പ്രകൃതി മല്ല. മികച്ച കൈയക്ഷരത്തിന് നേപ്പാളി പട്ടാളത്തില്‍നിന്നും പുരസ്ക്കാരം പോലും ലഭിച്ചിട്ടുണ്ട് പ്രകൃതിക്ക്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ